ന്യൂഡല്‍ഹി: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് വിമാന കമ്പനിയായ എയര്‍ വിസ്താരയ്ക്ക് പിഴ ചുമത്തി. പത്തുലക്ഷം രൂപയാണ് എയര്‍ വിസ്താരയ്ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പിഴയായി ചുമത്തിയത്.
മതിയായ പരിശീലനം ലഭിക്കാത്ത പൈലറ്റിനെ വിമാനം പറത്താന്‍ നിയോഗിച്ചതിനാണ് നടപടി. ഇന്‍ഡോര്‍ വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ പൈലറ്റിന് സിമുലേറ്ററില്‍ നിന്ന് മതിയായ പരിശീലനം ലഭിച്ചിട്ടില്ല എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡിജിസിഎയുടെ നടപടി.
യാത്രക്കാരുടെ ജീവന്‍ വച്ച് കളിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് ഡിജിസിഎ പിഴ ചുമത്തിയത്. യാത്രക്കാരുമായി വിമാനം പറത്തുന്നതിന് മുന്‍പ് ഫസ്റ്റ് ഓഫീസര്‍ സിമുലേറ്റേറില്‍ വിമാനം താഴെ ഇറക്കിയുള്ള പരിശീലനം നേടേണ്ടതുണ്ട്.
ഫസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കും മുന്‍പ് ക്യാപ്റ്റനും സമാനമായ നിലയില്‍ പരിശീലനം നേടിയിരിക്കണം. എന്നാല്‍ ഇവിടെ ഗുരുതമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതായി ഡിജിസിഎ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.