കാർഷിക ബില്ലുകളിൽ പ്രതിക്ഷേധിച്ച് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവച്ചു

കാർഷിക ബില്ലുകളിൽ പ്രതിക്ഷേധിച്ച് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ  രാജിവച്ചു

ന്യൂഡൽഹി: പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട മൂന്നു കാർഷിക ബില്ലുകളിൽ പ്രതിക്ഷേധിച്ച് കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പുമന്ത്രി ഹർസിമ്രത് കൗർ ബാദൽ മന്ത്രിസഭയിൽ നിന്നും രാജിവച്ചു. ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദൾ അംഗമാണ്. ലോകസഭയിൽ നടന്ന ബില്ലിന്റെ മേൽ നടന്ന ചർച്ചയുടെ ഭാഗമായി എതിർപ്പ് പ്രകടിപ്പിച്ച് സംസാരിച്ച ശിരോമണി അകാലിദൾ പ്രസിഡന്റും ഹർസിമ്രതിന്റെ ഭർത്താവുമായ സുഖ്ബീർ ബാദൽ രാജിക്കാര്യം സൂചിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെ ഹർസിമ്രത് കൗർ ബാദൽ രാജിവയ്ക്കുകയായിരുന്നു. രാജിയിലേയ്ക്ക് കടന്നുവെങ്കിലും ബിജെപിയ്ക്കു നൽകിവരുന്ന പിന്തുണ തുടരുമെന്നും എന്നാൽ കർഷക വിരുദ്ധ നടപടികളെ എതിർക്കുമെന്നും സുഖ്ബീർ ബാദൽ പറഞ്ഞു.
   കേന്ദ്രസർക്കാർ കൊണ്ടുവന്ന ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് ബിൽ, ഫാർമേഴ്സ് എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സെർവീസ് ബിൽ എന്നിവയ്ക്കെതിരെയാണ് നിലവിൽ പഞ്ചാബ്, ഹരിയാന  സംസ്ഥാനങ്ങളിൽ പ്രതിഷേധം നടക്കുന്നത്. ഇത് നടപ്പിലായാൽ നിലവിലുള്ള മിനിമം താങ്ങുവില സമ്പ്രദായം ഇല്ലാതാകുമെന്നതാണ് പ്രതിഷേധത്തിന് കാരണം.

ആദ്യം ബില്ലിനെ അനുകൂലിച്ചുരുന്നുവെങ്കിലും സംസ്ഥാനത്ത് ബില്ലുകൾക്കെതിരായി നടന്നു വരുന്ന പ്രതിഷേധങ്ങളെ കണക്കെടുത്ത് ഉണ്ടാകാവുന്ന പ്രതിച്ഛായ നഷ്ടത്തെ മുന്നിൽ കണ്ടു കൊണ്ടാണ് ഈ മലക്കംമറിച്ചിലെന്ന് വിലയിരുത്തപ്പെടുന്നു. എതിർപ്പ് അറിയിച്ചിരുന്നുവെങ്കിലും ബിജെപി ഉറച്ച നിലപാട് എടുത്തിരുന്നതിനാൽ ബില്ലുകൾക്ക് നൽകിയിരുന്ന പിന്തുണ പിൻവലിക്കാനും എതിർത്ത് വോട്ട് ചെയ്യാനും തീരുമാനിച്ചു. അതിന്റെ ഭാഗമായിട്ടാണ് കേന്ദ്രമന്ത്രിയുടെ രാജി സംഭവിക്കുന്നത്.
                              


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.