കൊച്ചിയില്‍ നിന്ന കുവൈറ്റിലേക്ക് പുതിയ വിമാന സര്‍വ്വീസ് ആരംഭിക്കുന്നു; ആഴ്ചയിൽ രണ്ട് തവണ സർവീസ് നടത്തും

കൊച്ചിയില്‍ നിന്ന കുവൈറ്റിലേക്ക് പുതിയ വിമാന സര്‍വ്വീസ് ആരംഭിക്കുന്നു; ആഴ്ചയിൽ രണ്ട് തവണ സർവീസ് നടത്തും

കൊച്ചി : കൊച്ചിയില്‍ നിന്ന് കുവൈറ്റിലേക്ക് പുതിയ വിമാന സര്‍വ്വീസ് ആരംഭിക്കുന്നു. ഇന്ത്യന്‍ എയര്‍ലൈനായ ഗോ എയറാണ് സര്‍വ്വീസ് ആരംഭിച്ചത്. ആഴ്ചയിൽ രണ്ട് തവണയാണ് സർവീസ് നടത്തുന്നത്.

ബുധന്‍,​ ശനി ദിവസങ്ങളിലാണ് സര്‍വീസ്. കൊച്ചിയില്‍ നിന്ന് പ്രാദേശിക സമയം രാത്രി 8.15 ന് പുറപ്പെടുന്ന വിമാനം കുവൈറ്റ് സമയം രാത്രി 10.55 ന് അവിടെയെത്തും. തിരികെ കുവൈറ്റില്‍ നിന്ന് രാത്രി 11.55 ന് പുറപ്പെടുന്ന വിമാനം ഇന്ത്യയില്‍ രാവിലെ 7.15 ന് ലാന്റ് ചെയ്യും.

കണ്ണൂര്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ഗോ എയര്‍ കുവൈറ്റിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
കണ്ണൂരില്‍ നിന്നുള്ള വിമാനം രാവിലെ ആറ് മണിക്ക് പുറപ്പെട്ട് കുവൈറ്റ് സമയം രാവിലെ 8.25ന് അവിടെ എത്തിച്ചേരും. തിരിച്ച്‌ രാവിലെ 9.25നാണ് കുവൈറ്റില്‍ നിന്ന് പുറപ്പെടുന്നത്.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കണ്ണൂരില്‍ നിന്നുള്ള കുവൈറ്റ് സര്‍വ്വീസ്. മുംബൈയില്‍ നിന്ന് 9.55ന് പുറപ്പെടുന്ന വിമാനം കുവൈറ്റില്‍ 11.40 ന് എത്തിച്ചേരും. തിരികെ 12.40 ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാവിലെ 7.15 ന് മുംബൈയില്‍ എത്തും. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് മുംബൈ സര്‍വീസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.