തൃക്കാക്കര യു.ഡി.എഫ് കോട്ട; ജനവിധി അംഗീകരിക്കുന്നുവെന്ന് കോടിയേരി

തൃക്കാക്കര യു.ഡി.എഫ് കോട്ട; ജനവിധി അംഗീകരിക്കുന്നുവെന്ന് കോടിയേരി

കൊച്ചി: തൃക്കാക്കര യു.ഡി.എഫിന് സ്വാധീനമുള്ള മണ്ഡലമാണെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫിന് 2244 വോട്ടുകള്‍ മണ്ഡലത്തില്‍ കൂടുകയാണ് ചെയ്തത്. ഇത്രയും വര്‍ധനവ് മാത്രമേ എല്‍.ഡിഎഫിന് വരുത്താന്‍ കഴിഞ്ഞുള്ളൂ എന്നത് പോരായ്മയാണ്. ട്വന്റിട്വന്റി, ബി.ജെ.പി വോട്ടുകള്‍ ലഭിച്ചതിനാലാണ് യുഡിഎഫിന്റെ വോട്ടുകള്‍ വര്‍ധിച്ചതെന്നും കോടിയേരി പറഞ്ഞു.

ബിജെപി വോട്ടുകള്‍ കുറഞ്ഞത് യുഡിഎഫിന് പോയി. ജനവിധി അംഗീകരിച്ച് തുടര്‍പ്രവര്‍ത്തനം നടത്തും. പ്രതീക്ഷിച്ചതു പോലുള്ള മുന്നേറ്റം തൃക്കാക്കരയില്‍ ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നത് വാസ്തവമാണ്. ജാഗ്രതയോടെ പ്രവര്‍ത്തിക്കണം എന്ന മുന്നറിയിപ്പാണ് ഈ ജനവിധി നല്‍കുന്നത്. ബൂത്ത് തലത്തില്‍ ഇതനുസരിച്ചുള്ള പരിശോധന നടത്തും.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 20ല്‍ 19 എണ്ണവും തോറ്റ ശേഷമാണ് എല്‍ഡിഎഫ് 99 സീറ്റുമായി കേരളത്തില്‍ അധികാരത്തിലെത്തിയത്. അതുപോലെ ശക്തമായി പാര്‍ട്ടി തിരിച്ചുവരും. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ആശുപത്രിയില്‍ വെച്ചല്ല, പാര്‍ട്ടി ഓഫീസില്‍ വെച്ചാണ്. സില്‍വര്‍ ലൈന്‍ ചര്‍ച്ചയായ മണ്ഡലമല്ല തൃക്കാക്കര. ബന്ധപ്പെട്ട അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കെ റെയില്‍ ഹിതപരിശോധനയല്ല ഇവിടെ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പരാജയ കാരണമായി മന്ത്രി പി രാജീവ് ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയത് ഇടതുവിരുദ്ധ വോട്ടുകള്‍ ഉമ തോമസിലേക്ക് ഏകീകരിച്ചു എന്നാണ്. യുഡിഎഫിലേക്ക് കേന്ദ്രീകരിച്ച വോട്ടുകള്‍ ഏതെന്ന് പരിശോധിക്കുന്നതിനൊപ്പം തങ്ങളില്‍ നിന്ന് എങ്ങോട്ടെന്നറിയാതെ ചോര്‍ന്ന വോട്ടുകള്‍ കണ്ടെത്തുന്നതിന്റെ തിരക്കില്‍ കൂടിയാണ് എല്‍ഡിഎഫ് ക്യാംപുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.