കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവില്‍ വ്യക്തതയില്ലെന്ന് തദ്ദേശ സ്ഥാപനങ്ങള്‍; പരിശോധിക്കുമെന്ന് വനം മന്ത്രി

കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവില്‍ വ്യക്തതയില്ലെന്ന് തദ്ദേശ സ്ഥാപനങ്ങള്‍; പരിശോധിക്കുമെന്ന് വനം മന്ത്രി

തിരുവനന്തപുരം: ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള അനുമതി നല്‍കാന്‍ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയ ഉത്തരവില്‍ വ്യക്തതയില്ലെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍.

വെടിവയ്ക്കാന്‍ അനുമതി തേടുന്നതില്‍ തുടങ്ങി, ജഡം സംസ്‌കരിക്കാനുള്ള ചെലവ് കണ്ടെത്തുന്നതടക്കമുളള കാര്യങ്ങളില്‍ കൃത്യമായ മാര്‍ഗനിര്‍ദേശം ഉത്തരവിലില്ല. അതേസമയം അവ്യക്തത നീക്കി ഉത്തരവ് പരിഷ്‌കരിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി.

നിലവില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍, സെക്രട്ടറി എന്നിവര്‍ക്ക് വെടിവയ്ക്കാന്‍ അനുമതി നല്‍കാം. നിലവില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്മാര്‍ക്കാണ് അധികാരം. പ്രദേശത്ത് തോക്ക് ലൈസന്‍സുള്ളവര്‍ക്കും പൊലീസുകാര്‍ക്കും പന്നിയെ വെടിവെക്കാം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉത്തരവിനായി കാത്തു നില്‍ക്കേണ്ട. കാട്ടുപന്നികളെ കുരുക്കിട്ട് പിടിക്കാം. എന്നാല്‍ വിഷപ്രയോഗമോ, വൈദ്യുതി ആഘാതം ഏല്‍പ്പിക്കാനോ പാടില്ല.

പന്നികളെ കൊന്ന ശേഷം ശാസ്ത്രീയമായി സംസ്‌കരിക്കണം. ഇത് ഉറപ്പ് വരുത്തണം. തോക്ക് ലൈസന്‍സ് ഉള്ളവരുടെ പട്ടിക തദേശഭരണ സ്ഥാപനങ്ങള്‍ തയാറാക്കണം. നേരത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി വേണമായിരുന്നു. കൊന്ന് ഭക്ഷിക്കാന്‍ അനുമതി നല്‍കാത്തത് ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനാണെന്നും മന്ത്രി വ്യക്തമാക്കി.

അവ്യക്തമായ ഉത്തരവ് ഇറക്കി വനംവകുപ്പ് തടിയൂരിയെന്നാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആക്ഷേപം. എന്നാല്‍ ഒരു പുതിയ തീരുമാനം നടപ്പാക്കുമ്പോള്‍ പരാതികള്‍ സ്വാഭാവികമാണെന്നും പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.