വിദ്വേഷ പ്രസംഗ കേസ്: പി സി ജോര്‍ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

വിദ്വേഷ പ്രസംഗ കേസ്: പി സി ജോര്‍ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 11 മണിക്ക് ഫോര്‍ട്ട് എസി ഓഫീസിലെത്താനാണ് അന്വേഷണ സംഘം നോട്ടീസിലൂടെ അദ്ദേഹത്തെ അറിയിച്ചിരിക്കുന്നത്. നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് തന്നോട് പ്രതികാര മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ആദ്യ ആവശ്യം ജോര്‍ജ് നിരസിച്ചിരുന്നു. തൃക്കാക്കര പ്രചാരണത്തില്‍ പങ്കെടുക്കണമെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പറഞ്ഞായിരുന്നു ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.

ആദ്യ നോട്ടീസ് അവഗണിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതോടെ പി സി ജോര്‍ജ് ജാമ്യ ഉപാധി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനായിരുന്നു പോലീസിന്റെ തീരുമാനം. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ പ്രചാരണത്തിന് പോയത് ജാമ്യ ഉപാധി ലംഘനമല്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.