ആർച്ച്ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിന് ആദരാജ്ഞലികൾ അർപ്പിച്ച് ജപ്പാനിലെ വിശ്വാസ സമൂഹം

ആർച്ച്ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിന് ആദരാജ്ഞലികൾ അർപ്പിച്ച് ജപ്പാനിലെ വിശ്വാസ സമൂഹം


ടോക്കിയോ: ജപ്പാനിലെ വത്തിക്കാൻ സ്ഥാനപതിയായി തുടരവേ കാലം ചെയ്ത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് ചേന്നോത്തിന് ആദരാജ്ഞലികൾ അർപ്പിച്ച് ജപ്പാനിലെ വിശ്വാസ സമൂഹം. ആർച്ചുബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിന്റെ ഭൗതീകശരീരം ടോക്കിയോയിലെ സെന്റ് മേരീസ് ബസിലിക്കയിൽ പൊതു ദർശനത്തിന് വച്ചു.തുടർന്ന് പ്രത്യക വിശുദ്ധിബലി അർപ്പിക്കുകയും പ്രാർത്ഥനാശ്രുശ്രൂഷകൾ നടത്തുകയും ചെയ്തു. ഈ മാസം ഏഴാം തീയ്യതി നിര്യാതനായ ആർച്ചു ബിഷപ്പിന്റെ മൃത സംസ്കാര ശ്രുശ്രൂഷകൾ ഇരുപത്തിരണ്ടാം തീയ്യതി കോക്കമംഗലം സെന്റ് തോമസ് ദേവാലയത്തിൽ നടത്തും. ഇരുപത്തിയൊന്നാം തീയ്യതി മൃതദ്ദേഹം കേരളത്തിൽ എത്തുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. കൊച്ചി എയർപോർട്ടിൽ നിന്നും ബന്ധുമിത്രാദികൾ ഏറ്റുവാങ്ങുന്ന മൃതശരീരം എറണാകുളം - അങ്കമാലി അതിരൂപതയുടെ കത്തീഡ്രലായ സെന്റ് മേരീസ് ബസിലിക്കയിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് കോക്കമംഗലം ദേവാലയത്തിൽ സംസ്കാര ശ്രുശ്രൂഷകൾ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.