യു.എസിലെ പള്ളിയില്‍ സുവിശേഷപ്രസംഗം തടസപ്പെടുത്തി ഗര്‍ഭച്ഛിദ്രാനുകൂലികള്‍

യു.എസിലെ പള്ളിയില്‍ സുവിശേഷപ്രസംഗം തടസപ്പെടുത്തി ഗര്‍ഭച്ഛിദ്രാനുകൂലികള്‍

ഹൂസ്റ്റണ്‍: യു.എസിലെ ക്രിസ്ത്യന്‍ പള്ളിയില്‍ പന്തക്കുസ്ത ഞായറാഴ്ച നടന്ന സുവിശേഷ പ്രഭാഷണം തടസപ്പെടുത്തി ഗര്‍ഭച്ഛിദ്രാനുകൂലികളുടെ അതിക്രമം. ടെക്‌സാസിലെ ഹൂസ്റ്റണിലുള്ള, ഇവാഞ്ചലിക്കല്‍ സഭയുടെ ലേക്‌വുഡ് പള്ളിയില്‍ ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്.

പള്ളിയില്‍ അതിക്രമിച്ചുകയറിയ ഗര്‍ഭച്ഛിദ്രാനുകൂലികള്‍, പ്രശസ്ത സുവിശേഷകനായ ജോയല്‍ ഓസ്റ്റീന്റെ പ്രഭാഷണം തടസപ്പെടുത്തി. സ്വന്തം വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയ പ്രതിഷേധക്കാര്‍ ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു.

സമീപകാലത്തായി യു.എസില്‍ പള്ളികളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരാണ് ഇത്തരും സംഭവങ്ങള്‍ക്കു പിന്നില്‍. ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ 1973-ലെ റോ വേഴ്സസ് വേഡ് വിധി യു.എസ് സുപ്രീം കോടതി അസാധുവാക്കാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചത്.

നൂറ് രാജ്യങ്ങളിലായി എഴുപത് ലക്ഷത്തോളം പ്രേക്ഷകരുള്ള സുവിശേഷകനാണ് ജോയല്‍ ഓസ്റ്റീന്‍. തങ്ങളുടെ പ്രകടനത്തിന് ലോക ശ്രദ്ധ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഗര്‍ഭച്ഛിദ്രാനുകൂലികള്‍, തത്സമയം സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന പ്രഭാഷണം തടസപ്പെടുത്തിയത്.

പെന്തക്കോസ്ത് രാവിലെ 11 മണിക്ക് ഓസ്റ്റീന്‍ പ്രഭാഷണം ആരംഭിച്ചപ്പോഴാണ് സംഭവമുണ്ടായത്. കാണികളില്‍നിന്ന്് ഒരു സ്ത്രീ എഴുന്നേറ്റ് വസ്ത്രങ്ങള്‍ മാറ്റുകയും ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. രണ്ട് സ്ത്രീകളും കൂടി ഇതുതന്നെ ആവര്‍ത്തിച്ചു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ സ്ത്രീകളെ ഉടന്‍ കെട്ടിടത്തിന് പുറത്തേക്ക് കൊണ്ടുപോയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.