മോശം ഭക്ഷണം പലപ്പോഴും ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഛര്‍ദ്ദി, വയറു വേദന തുടങ്ങിയ എല്ലാ ബുദ്ധിമുട്ടുകളും ഉണ്ടാവാറുണ്ട്. ഈ അവസ്ഥയാണ് ഭക്ഷ്യ വിഷബാധ. ഇത്തരത്തില്‍ ഭക്ഷ്യവിഷബാധ വന്നാല്‍ എന്ത് ചെയ്യണം എന്നതാണ് പ്രധാനകാര്യം.
മോശം വസ്തുക്കളാല്‍ തയ്യാറാക്കിയത്, പഴകിയത്, അല്ലെങ്കില്‍ ചെറിയ അളവില്‍ എന്തെങ്കിലും വിഷ വസ്തു അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എല്ലാം തന്നെ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകും. ഭക്ഷണം നല്ല രീതിയില്‍ ദഹിപ്പിക്കാന്‍ ശരീരത്തിന് കഴിയാത്തതും ഒരു തരത്തില്‍ ഭക്ഷ്യ വിഷബാധയില്‍ പെടും. ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചിലര്‍ക്ക് ശരീരത്തിന് പറ്റാത്തത് എന്ന് പറയുന്ന അവസ്ഥയും ഒരു തരത്തില്‍ ഭക്ഷ്യ വിഷബാധ തന്നെയാണ്.
ഭക്ഷ്യ വിഷബാധ പൊതുവായി കണ്ടു വരുന്ന ഒരു പ്രശ്‌നമാണ്. കഴിച്ച ഭക്ഷണത്തിലെ അസ്വാഭാവികതകളും പ്രശ്‌നങ്ങളുമെല്ലാമാണ് ഭക്ഷ്യ വിഷബാധ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍. ഇത് ചിലപ്പോള്‍ ഒരു വിഭാഗത്തിന് കൂട്ടായി സംഭവിക്കാം. കേരളത്തിലെ സ്‌കൂളുകളില്‍ അടുത്തിടെ സംഭവിച്ചത് അതാണ്. എന്തെല്ലാം കാരണങ്ങള്‍ കൊണ്ടാണ് ഒരാള്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നതെന്ന് 24 മണിക്കൂറില്‍ കഴിച്ച ഭക്ഷണം എന്തൊക്കെ എന്നതിലൂടെ കണ്ടെത്താം.
ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍
ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. മറ്റ് ലക്ഷണങ്ങളും ഉണ്ടാകാം. ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് പനി, ക്ഷീണം, തലവേദന, അടിവറിന്റെ ഭാഗങ്ങളില്‍ വേദന, തുടര്‍ച്ചയായ വയറിളക്കം എന്നിവ സംഭവിക്കാം.
ഭക്ഷ്യ വിഷബാധ ഒഴിവാക്കാന്‍
പാചകത്തിലെ ശ്രദ്ധയിലൂടെ ഭക്ഷ്യവിഷബാധ തടയാം. എന്നാല്‍ ചിലപ്പോള്‍ പുറത്ത് നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ ഇത് സാധിക്കണം എന്നില്ല. ഇത്തരം അവസ്ഥകളില്‍ ഭക്ഷണം കഴിക്കുന്ന ഇടത്തിന്റെ ശുചിത്വം, ഗുണനിലവാരം എന്നിവ സ്വയം ബോധ്യപ്പെട്ടതിന് ശേഷം മാത്രം ഭക്ഷണം കഴിക്കുക.
ഭക്ഷ്യ വിഷബാധയുടെ കാരണക്കാര്‍
ബാക്ടീരിയകള്‍ ഉണ്ടാക്കുന്ന ഭക്ഷ്യ വിഷബാധകളില്‍ പ്രധാന കാരണക്കാരന്‍ സാല്‍മൊണെല്ല ബാക്ടീരിയയാണ്. മുട്ട, മയോണൈസ്, ചിക്കന്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ ശരിയായി പാകം ചെയ്യാതെ കഴിക്കുന്നത് വഴിയാണ് ഇത് ഉണ്ടാവുന്നത്. സലാഡുകള്‍ പോലുള്ള ഭക്ഷണങ്ങളില്‍ ഉണ്ടാകാനിടയുള്ള ബാക്ടീരിയയാണ് ഇ കോളി (E. coli - Escherichia coli). തികച്ചും മാരകമായ രീതിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടാക്കുന്ന മറ്റ് ബാക്ടീരിയകളാണ് ക്യാമ്പിലോബോക്റ്റര്‍, സി. ബോട്ടുലിനം എന്നിവ.
നോര്‍വാക്ക്, നോറോവൈറസ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന വൈറസ് പ്രതിവര്‍ഷം 19 ദശലക്ഷത്തിലധികം ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഹെപ്പറ്റൈറ്റിസ് എ എന്ന വൈറസുകളും ഭക്ഷണത്തിലൂടെ പകരാന്‍ സാധ്യതയുള്ളതാണ്.
പാരസെറ്റുകള്‍ മൂലമുള്ള ഭക്ഷ്യവിഷബാധ പൊതുവെ കുറവാണെങ്കിലും ഇത് മാരകമായ ഒന്നാണ്. പാരസെറ്റുകള്‍ നമ്മുടെ ശരീരത്തില്‍ വര്‍ഷങ്ങളോളം കണ്ടുപിടിക്കപ്പെടാത്ത ഒന്നായി തുടരാം. രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകളില്‍ ഇവ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ കാരണമാകാുമെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.