പ്രതിഷേധങ്ങൾക്കൊടുവിൽ കാർഷിക ബില്ലുകൾ പാസാക്കി ലോക്‌സഭ

പ്രതിഷേധങ്ങൾക്കൊടുവിൽ കാർഷിക ബില്ലുകൾ പാസാക്കി ലോക്‌സഭ

ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കൊടുവിൽ സർക്കാർ അവതരിപ്പിച്ച വിവാദ കാർഷിക ബില്ലുകൾക്ക് ലോക്‌സഭയുടെ അംഗീകാരം. രണ്ട് കാർഷിക ബില്ലുകളാണ് ലോക്‌സഭ പാസാക്കിയത്. എന്നാൽ കാർഷിക മേഖല കോർപറേറ്റുകൾക്ക് തീറെഴുതുന്നുവെന്ന് ആരോപണവുമായി പ്രതിപക്ഷം രംഗത്ത് എത്തി. വ്യാഴാഴ്‌ച രാത്രി 9.45 നീണ്ട ചർച്ചകൾക്കു ശേഷമാണ് ബിൽ പാസാക്കിയത്. എന്നാൽ ഈ ബില്ലുകൾക്കെതിരെ എൻഡിഎ ഘടകകക്ഷിയായ ശിരോമണി അകാലിദളൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു.

കാർഷികോത്പന്നങ്ങളുടെ ഉത്‌പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബിൽ, വിലസ്ഥിരതയും കൃഷിസേവനങ്ങളും സംബന്ധിച്ച കർഷകരുടെ കരാറു(ശാക്തീകരണവും സംരക്ഷണവും)മായി ബന്ധപ്പെട്ട ബിൽ എന്നിവയാണ് പാസാക്കിയത്. പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികൾ ശബ്ദവോട്ടോടെ തള്ളിക്കളഞ്ഞു.

കാർഷിക ബില്ലുകൾക്കെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധമുയർത്തി. ആകാശവും ഭൂമിയും കോർപറേറ്റുകൾക്ക് പതിച്ചു നൽകുന്നതിന്റെ ഭാഗമായാണ് ബില്ലുകൾ കൊണ്ടുവന്നതെന്ന് ഇടത് എംപിമാർ ആരോപിച്ചു. കോൺഗ്രസും ഡിഎംകെയും വാക്ക് ഔട്ട് നടത്തി. ഹരിയാനയിലും പഞ്ചാബിലും കർഷക പ്രതിഷേധം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് അകാലിദൾ കേന്ദ്രമന്ത്രിസഭ വിട്ടത്. ഹർസിമ്രത് കൗർ ബാദൽ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചു. കർഷകരുടെ മകളായും സഹോദരിയായും ഒപ്പം നിൽക്കാൻ കഴിയുന്നതിൽ അഭിമാനമെന്ന് ഹർസിമ്രത് കൗർ ബാദൽ പ്രതികരിച്ചു. കേന്ദ്രസർക്കാരിനുള്ള പിന്തുണ ശിരോമണി അകാലിദൾ തുടരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.