മുംബൈ: ട്വന്റി 20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ആദ്യം ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ഹാരി ബ്രൂക് ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ കളിച്ച അതേ ടീമിനെ തന്നെയാണ് സെമിയിലും ഇന്ത്യ കളത്തിലിറക്കുന്നത്. ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവനിലും മാറ്റമില്ല. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ് ഫൈനല്‍ യോഗ്യത നേടിയിരുന്നു.
കഴിഞ്ഞ രണ്ട് ലോകകപ്പ് സെമിയിലും ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയിരുന്നു. 2022 ല്‍ ഇന്ത്യയെ തേല്‍പ്പിച്ച ഇംഗ്ലണ്ട് ഫൈനലും ജയിച്ച് കിരീടം നേടി. 2024 ല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് മുന്നേറിയ ഇന്ത്യയും കിരീടം സ്വന്തമാക്കിയിരുന്നു.
ഇന്ത്യന്‍ ടീം: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ
ഇംഗ്ലണ്ട് ടീം: ഫിലിപ് സാള്‍ട്ട്, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്സ്, ജേമി ഓവര്‍ടണ്‍, ലിയാം ഡ്വാസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.