പട്‌ന: ഏറെ രാഷ്ട്രീയ ചരടുവലികള്‍ക്ക് സാക്ഷ്യം വഹിച്ച ബിഹാറില്‍ മറ്റൊരു വിസ്മയ രാഷ്ട്രീയ നീക്കവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. മകന്‍ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കി നിതീഷ് കുമാര്‍ രാജ്യസഭ വഴി കേന്ദ്ര മന്ത്രിസഭയിലേക്ക് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പദം ബിജെപിക്ക് കൈമാറും.
നാളെ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനം ഉടന്‍ രാജി വയ്ക്കുമെന്നുമാണ് വിവരം. പത്രിക സമര്‍പ്പണത്തിനുള്ള നടപടിക്രമങ്ങള്‍ പാര്‍ട്ടി പൂര്‍ത്തിയാക്കി. നാളെയാണ് രാജ്യസഭയിലേക്കുള്ള ഒഴിവുകളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.
നിതീഷിന്റെ രാജ്യസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം നാളെ ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജെഡിയുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇതുവരെ വാര്‍ത്തകളില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ജെഡിയു എക്സിക്യൂട്ടീവ് പ്രസിഡന്റ് സഞ്ജയ് നിതീഷ് കുമാറുമായി മൂന്ന് മണിക്കൂറോളം കൂടിക്കാഴ്ച നടത്തി.
നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാര്‍ രാഷ്ട്രീയത്തിലേക്കെത്തുമെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് ജെഡിയു മുതിര്‍ന്ന നേതാവും ബിഹാര്‍ മന്ത്രിയുമായ ശ്രാവണ്‍ കുമാര്‍ പറഞ്ഞിരുന്നു. പാര്‍ട്ടി വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുമെന്നും അദേഹം വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.