അര്‍ധരാത്രി വരെ ഒരാളെ ചോദ്യം ചെയ്യുന്നത് തെറ്റാണ്; നിയമം എല്ലാവര്‍ക്കും ഒരേ പോലെയാണ്: ഇ.ഡിയ്ക്കെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി

അര്‍ധരാത്രി വരെ ഒരാളെ ചോദ്യം ചെയ്യുന്നത് തെറ്റാണ്; നിയമം എല്ലാവര്‍ക്കും ഒരേ പോലെയാണ്: ഇ.ഡിയ്ക്കെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇ.ഡി ഇന്നലെ അര്‍ധരാത്രി വരെ ചോദ്യം ചെയ്തതില്‍ വിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.

നിയമം എല്ലാവര്‍ക്കും ഒരേ പോലെയാണെന്നും എന്നാല്‍ അര്‍ധരാത്രി 12 മണി വരെ ഒരാളെ ചോദ്യം ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥത്തില്‍ കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും എവിടെയാണ് നടന്നതെന്നും ആരാണ് കോടിക്കണക്കിന് രൂപയുടെ കൊള്ള നടത്തുന്നതെന്നും ഇ.ഡി അന്വേഷിക്കുന്നില്ലെന്ന് ഗെലോട്ട് ആരോപിച്ചു.

ദൈവം നിങ്ങള്‍ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള അവസരം തന്നുവെന്ന് പ്രധാനമന്ത്രി മോദിയോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സി.ബി.ഐയോ ആദായനികുതി ഉദ്യോഗസ്ഥ​രെയോ ഇ.ഡിയേയോ രാജ്യത്തെ ജനങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ ഉപയോഗിക്കുകയാണെങ്കില്‍ രാജ്യം നിങ്ങളെ വെറുതെ വിടില്ലെന്നും അശോക് ഗെലോട്ട്  മുന്നറിയിപ്പ് നല്‍കി.

അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്ന കൊള്ളയൊന്നും പ്രധാനമന്ത്രി കാണുന്നില്ല. പണപ്പെരുപ്പം, തൊഴിലില്ലായ്മ, സംഘര്‍ഷം തുടങ്ങി രാജ്യത്തെ മറ്റ് പ്രശ്‌നങ്ങളാണ് പ്രധാനമന്ത്രി ആദ്യം പരിഹരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.