തിരുവനന്തപുരം: വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ വീണയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം മന്ത്രി പി.എ മുഹമ്മദ് റിയാസ് പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
'ഇന്ന് വിവാഹ വാര്‍ഷികം...അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ, വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍.'- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.
പോസ്റ്റിനു താഴെ പലരും അഭിനന്ദനവുമായെത്തിയപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പരോക്ഷ മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മനും രംഗത്തെത്തി.
'ഞങ്ങളുടേത് മാറിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്) ആയിരുന്നു. അതുകൊണ്ട് കുഴപ്പമില്ല!' എന്നാണ് റിയാസിന് ചാണ്ടി ഉമ്മന്റെ മറുപടി. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
അതേസമയം, റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റിയും പ്രതികരണവുമായി എത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ പച്ചയായി കൊത്തി വലിക്കുന്നതില്‍ താങ്കളും മുന്നിലുണ്ടായിരുന്നു എന്നായിരുന്നു പോസ്റ്റിന് താഴെ റിജില്‍ മാക്കുറ്റിയുടെ കമന്റ്.
2020 ജൂണ്‍ 15ന് ആണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരായത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു ചടങ്ങുകള്‍.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയില്‍ മുഖ്യമന്ത്രിയുടെ മകളായ വീണയ്‌ക്കെതിരെയും മൊഴി നല്‍കിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. ഇത് ചര്‍ച്ചയായിരിക്കെ ആണ് റിയാസിന്റെ ആശംസാ പോസ്റ്റും ചാണ്ടി ഉമ്മന്റെ പ്രതികരണവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.