പ്രതിഷേധങ്ങള്‍ ശക്തമാക്കാന്‍ യുഡിഎഫ്: സമര മുറകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഏകോപന സമിതി യോഗം

പ്രതിഷേധങ്ങള്‍ ശക്തമാക്കാന്‍ യുഡിഎഫ്: സമര മുറകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഏകോപന സമിതി യോഗം

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. തുടർസമരപരിപാടികൾ ചർച്ച ചെയ്യുന്നതിനായി യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഔദ്യോഗിക വസതിയിൽ വൈകുന്നേരം മൂന്ന് മണി മുതലാണ് യോഗം. ലോക കേരള സഭയിൽ പങ്കെടുക്കണോ എന്ന കാര്യത്തിലും യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. പ്രതിപക്ഷ സമരങ്ങൾ അടിച്ചമർത്താനുള്ള ഇടതുനീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനവും യോഗത്തിലുണ്ടാകും.

സ്വർണക്കടത്ത് കേസിൽ പിണറായി വിജയനും കുടുംബത്തിനും നേരെ സ്വപ്‌ന സുരേഷ് ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് മുഖ്യമന്ത്രി നേരിട്ട് പ്രതികരിക്കണം എന്ന ആവശ്യമാണ് യുഡിഎഫ് നേതാക്കൾ മുന്നോട്ടുവയ്ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.