പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ല, അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടെന്ന് കേന്ദ്രസര്‍ക്കാര്‍; സേന മേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധമന്ത്രി

പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ല, അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടെന്ന് കേന്ദ്രസര്‍ക്കാര്‍; സേന മേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: അന്ഗിപഥ് പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ കാര്യമായി എടുക്കുന്നില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ തുടര്‍ നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഇന്ന് മൂന്നു സേന മേധാവിമാരുടെയും യോഗം വിളിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.

അഗ്‌നിപഥ് റിക്രൂട്‌മെന്റുകള്‍ എത്രയും വേഗം ആരംഭിച്ചാല്‍ വിഷയം ഒരുപരിധി വരെ പരിഹരിക്കാമെന്നാണു കേന്ദ്രത്തിന്റെ പ്രതീക്ഷ. ഇതു സംബന്ധിച്ച് മൂന്നു സേനകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിക്രൂട്‌മെന്റിനുള്ള തയാറെടുപ്പുകള്‍ കര, നാവിക, വ്യോമ സേനകള്‍ ആരംഭിച്ചു. വ്യോമസേനയിലേക്കുള്ള റിക്രൂട്‌മെന്റ് 24 ന് ആരംഭിക്കും. പദ്ധതിയുടെ വിശദമായ മാര്‍ഗരേഖ വ്യോമസേന പുറത്തുവിട്ടു.

റിക്രൂട്‌മെന്റ് റാലികള്‍ക്ക് പുറമേ തിരഞ്ഞെടുക്കുന്ന ഇടങ്ങളില്‍ ക്യാംപസ് ഇന്റര്‍വ്യു നടത്താനാണ് തീരുമാനം. വിദ്യാഭ്യാസ യോഗ്യത, മൂല്യനിര്‍ണയം, അവധി, ലൈഫ് ഇന്‍ഷുറന്‍സ്, പ്രതിഫലം, തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി വിവരിക്കുന്ന മാര്‍ഗരേഖ വ്യോമസേന പുറത്തു വിട്ടത്.

കരസേനാ റിക്രൂട്‌മെന്റ് സംബന്ധിച്ച വിജ്ഞാപനം രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്നു സേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ അറിയിച്ചു. ആദ്യ ബാച്ചിന്റെ പരിശീലനം ഡിസംബറില്‍ തുടങ്ങി അടുത്ത വര്‍ഷം പകുതിയോടെ സജീവ സൈനിക സേവനം ആരംഭിക്കും.

റിക്രൂട്‌മെന്റ് പൂര്‍ത്തിയാക്കി ആറു മാസത്തിനകം നാവികസേനയിലെ ആദ്യ അഗ്‌നിപഥ് ബാച്ചിന്റെ പരിശീലനം ആരംഭിക്കും. റിക്രൂട്‌മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും യുവാക്കള്‍ക്കു സേനകളില്‍ ചേരാനുള്ള സുവര്‍ണാവസരമാണിതെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

റിക്രൂട്ട്മെന്റ് പ്രക്രിയയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ അഗ്‌നിപഥ് പദ്ധതിയുടെ വ്യവസ്ഥകള്‍ നിര്‍ബന്ധമായി പാലിക്കണം. നിയമിക്കപ്പെടുന്ന 18 വയസ്സിന് താഴെയുള്ളവര്‍ രക്ഷിതാക്കളുടെ അനുമതി പത്രം ഒപ്പിട്ട് നല്‍കണം.

നാലുവര്‍ഷത്തേയ്ക്കാണ് നിയമനം. കാലാവധി കഴിഞ്ഞാല്‍ വ്യോമസേനയില്‍ സ്ഥിരം നിയമനത്തിന് അപേക്ഷിക്കുന്നതിന് മുന്‍ഗണന ലഭിക്കും. 25 ശതമാനം സീറ്റ് അഗ്‌നിവീരന്മാര്‍ക്ക് നീക്കിവെയ്ക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. എയര്‍മാന്‍ തസ്തികയിലാണ് സ്ഥിരം നിയമനം നല്‍കുക. പതിനേഴര വയസ് മുതല്‍ 21 വരെയാണ് പ്രായപരിധി. മെഡിക്കല്‍ പരിശോധനയില്‍ യോഗ്യത നേടുന്നവരെ മാത്രമാണ് നിയമിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.