ദ്രൗപുദി മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി; ഗോത്ര വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വനിതയെ പ്രഖ്യാപിച്ച് ബിജെപി

ദ്രൗപുദി മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി; ഗോത്ര വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വനിതയെ പ്രഖ്യാപിച്ച് ബിജെപി

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപുദി മുര്‍മുവിനെ പ്രഖ്യാപിച്ചു. ഗോത്ര വിഭാഗത്തില്‍ നിന്നുള്ള മുര്‍മു കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ബിജെപി പരിഗണിച്ച പേരുകളിലൊന്നാണ്. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയാണ് മുര്‍മുവിന്റെ പേര് പ്രഖ്യാപിച്ചത്.

ഗോത്രവര്‍ഗത്തില്‍ നിന്നുള്ള രാഷ്ട്രപതി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു താത്പര്യമുണ്ടായിരുന്നു. മുര്‍മുവിന്റെ പേരിന്റെ പ്രാധാന്യം ഇതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. മോഡിയും അമിത് ഷായുമായും ആര്‍എസ്എസ് നേതൃത്വവുമായും എന്‍ഡിഎ ഘടകകക്ഷികളുമായും മികച്ച ബന്ധം പുലര്‍ത്തുന്നയാളാണ് മുര്‍മു.

ഒഡിഷയിലെ സന്താള്‍ വിഭാഗത്തില്‍നിന്നുള്ള മുര്‍മു ജാര്‍ഖണ്ഡില്‍ കാലാവധി തികച്ച ആദ്യ ഗവര്‍ണര്‍ ആണ്. മികച്ച സംഘാടകയും പ്രാസംഗികയുമായ മുര്‍മുവിനെ രാഷ്ട്രപതിയാക്കുന്നത് അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.