ലോസ് ആഞ്ചലസ്: പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിശ്വ കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ട്രാന്‍സ്ജെന്‍ഡറായ മകള്‍ കോടതിയില്‍ ഹര്‍ജി നല്‍കി. പുതിയ ലിംഗ സ്വത്വവും തന്റെ പിതാവിന്റെ പേരും ഒന്നിച്ച് പറയാന്‍ താല്‍പ്പര്യമില്ലെന്നും അതിനാല്‍ പേര് മാറ്റിത്തരണമെന്നും ആവശ്യപ്പെട്ടാണ് ലോസ് ആഞ്ചലസ് സാന്താ മോണിക്കയിലെ കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ ഫയല്‍ ചെയ്ത പെറ്റീഷന്റെ പകര്‍പ്പ് പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തു. ട്രാന്‍സ്ജെന്‍ഡര്‍ ആളുകള്‍ക്ക് ഇഷ്ടപ്പെട്ട പേരുകള്‍ തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും മകളുടെ അവകാശത്തില്‍ കൈകടത്തിലെന്നും മസ്‌ക് ട്വിറ്ററില്‍ കുറിച്ചു.
സേവ്യര്‍ അലക്സാണ്ടര്‍ മസ്‌ക് എന്ന പേരിലറിയപ്പെട്ടിരുന്ന മസ്‌കിന്റെ മകനാണ് സ്ത്രീയുടെ സ്വത്വം സ്വീകരിച്ച ശേഷം 18 വയസ് പൂര്‍ത്തിയായതോടെ പേരും സ്വത്വവും മാറ്റക്കിട്ടണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. തന്റെ പുതിയ ജനന സര്‍ട്ടിഫിക്കറ്റില്‍ പേരിനൊപ്പം സ്ത്രീയെന്ന സ്വത്വവും മാറ്റിക്കിട്ടണമെന്ന് ഹര്‍ജിയില്‍ പറയുന്നു.
2008 ല്‍ മസ്‌കുമായി വേര്‍പിരിഞ്ഞ ജസ്റ്റിന്‍ വില്‍സന്റെ മകനാണ് സേവ്യര്‍ അലക്സാണ്ടര്‍. വിവിയന്‍ ജെന്ന വില്‍സണ്‍ എന്ന പേരിലേക്ക് മാറണമെന്നാണ് ആവശ്യം. അമ്മയുടെ പേരാണ് പുതിയ പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്. പിതാവിന്റെ പേര് ഒപ്പം വേണ്ടെന്ന് മകള്‍ പരാതിയില്‍ കര്‍ശനമായി പറയുന്നുണ്ട്. എന്നാല്‍ മകളും മസ്‌കും തമ്മില്‍ എന്തെങ്കിലും പ്രശ്‌നം ഉള്ളതായി വിവരം ഇല്ലെന്ന് ഇവരുടെ അടുത്ത ബന്ധുക്കള്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.