തായ്‌വാന്‍ വ്യോമാതിര്‍ത്തിയില്‍ 29 യുദ്ധവിമാനങ്ങളയച്ച് വീണ്ടും ചൈനയുടെ പ്രകോപനം

തായ്‌വാന്‍ വ്യോമാതിര്‍ത്തിയില്‍ 29 യുദ്ധവിമാനങ്ങളയച്ച് വീണ്ടും ചൈനയുടെ പ്രകോപനം

തായ്പേയ്: തായ്‌വാന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ ശക്തമാക്കുന്നതായി ആരോപണം. നിരന്തരം യുദ്ധവിമാനങ്ങളയക്കുന്ന ചൈന ഇന്നലെ 29 വിമാനങ്ങളുടെ വ്യൂഹത്തെ തായ്‌വാന്‍ വ്യോമാതിര്‍ത്തി കടത്തിയാണ് പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്ക തായ്‌വാനെ സഹായിച്ചാല്‍ പസഫിക്കിലെ എല്ലാ അമേരിക്കന്‍ താവളങ്ങളും തകര്‍ക്കുമെന്ന മുന്നറിയിപ്പ് ചൈന നടത്തിയതിന് പിന്നാലെയാണ് പ്രകോപനമുണ്ടായത്. ചൈനീസ് വിമാനങ്ങളുടെ പ്രകോപനത്തിന് മറുപടിയായി തായ്‌വാനും യുദ്ധവിമാനങ്ങള്‍ അയച്ചു,

മേയില്‍ തായ്‌വാന്‍ വ്യോമമേഖലയിലേക്ക് ചൈന 30 വിമാനങ്ങള്‍ പറത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രകോപനമാണിത്. വെള്ളിയാഴ്ച ചൈന തങ്ങളുടെ മൂന്നാമത്തെ അത്യാധുനിക വിമാനവാഹിനിക്കപ്പല്‍ നീറ്റിലിറക്കിയിരുന്നു. ഇതും ഭീഷണിക്ക് ആക്കം കൂട്ടുന്നുണ്ട്.

ചൈനീസ് സൈന്യത്തിന്റെ വലിയ സന്നാഹങ്ങളോടെയുള്ള അഭ്യാസം എപ്പോഴത്തേക്കാളും വലിയ ഭീഷണയാണ് ഉയര്‍ത്തുന്നതെന്ന് തായ്‌വാന്‍ വിദേശകാര്യ മന്ത്രി ജോസഫ് വു പറഞ്ഞു. പക്ഷേ, തായ്‌വാന്‍ അതിന്റെ പരമാധികാരവും ജനാധിപത്യവും ഭീഷണിക്കു മുന്നില്‍ അടിയറ വയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോവിഡ് വ്യാപനം ആരംഭിച്ചതു മുതല്‍ തായ്‌വാന്‍-ചൈന ബന്ധത്തിലുണ്ടായ വിള്ളല്‍ അമേരിക്ക മുതലെടുത്തുവെന്നാണ് ചൈനയുടെ വിദേശകാര്യവകുപ്പ് ആരോപിക്കുന്നത്. ചൈന സ്വതന്ത്ര രാജ്യമായി അംഗീകരിക്കാത്ത തായ്‌വാനെ പിന്തുണയ്ക്കുന്ന അമേരിക്കയുടെ നിലപാടിനെ കടുത്ത ഭാഷയിലാണ് ചൈന വിമര്‍ശിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.