യുഎഇയില്‍ ഇന്ന് മഴ പ്രതീക്ഷിക്കാം

യുഎഇയില്‍ ഇന്ന് മഴ പ്രതീക്ഷിക്കാം

യുഎഇ: രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഇന്ന് മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം മലനിരകളുടെ പരിസര പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. അന്തരീക്ഷം മേഘാവൃതമായിരിക്കും. 

വെള്ളിയാഴ്ചയും അന്തരീക്ഷ ഈർപ്പം വർദ്ധിക്കും. പടിഞ്ഞാറന്‍ മേഖലകളില്‍ മഞ്ഞ് വീഴാനും സാധ്യതയുണ്ട്. പൊടിക്കാറ്റ് വീശും. കാഴ്ചപരിധി കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. അറേബ്യന്‍ ഗള്‍ഫും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.