മലബാര്‍ മേഖലയില്‍ സിപിഎം പ്രവര്‍ത്തകരെ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആക്രമിക്കുന്നത് പതിവാകുന്നു; പ്രതികരിക്കാതെ നേതൃത്വം

മലബാര്‍ മേഖലയില്‍ സിപിഎം പ്രവര്‍ത്തകരെ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആക്രമിക്കുന്നത് പതിവാകുന്നു; പ്രതികരിക്കാതെ നേതൃത്വം

കോഴിക്കോട്: മലബാര്‍ മേഖലയില്‍ സിപിഎം പ്രവര്‍ത്തകരെ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആക്രമിക്കുന്നത് സ്ഥിരമായിട്ടും പാര്‍ട്ടി പ്രതികരിക്കുന്നില്ലെന്ന് അണികള്‍ക്ക് പരാതി. കഴിഞ്ഞ ദിവസം ബാലുശേരിയില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു.

ഗുരുതരമായി പരിക്കേറ്റ ജിഷ്ണു എന്ന ചെറുപ്പക്കാരന്‍ ആശുപത്രിയിലാണ്. ഇതുവരെ കാര്യമായ പ്രതികരണം സിപിഎം നേതൃത്വത്തില്‍ നിന്നും ഉണ്ടായിട്ടില്ല. 30 പേര്‍ വരുന്ന സംഘമാണ് വളഞ്ഞിട്ട് ആക്രമിച്ചതെന്നാണ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ജിഷ്ണു പറയുന്നത്.

സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ-ലീഗ് പ്രവര്‍ത്തകരായിരുന്നു. പോസ്റ്റര്‍ കീറുന്ന ആളെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടത്തിയതെന്നാണ് പരാതി. അടികൊണ്ട് ചീര്‍ത്ത മുഖവുമായാണ് ജിഷ്ണു മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. പോസ്റ്റര്‍ കീറുന്ന ആളാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനമുണ്ടായതെന്നും സംഘത്തിലെ പലരും പ്രദേശവാസികളാണെന്നും ജിഷ്ണു പ്രതികരിച്ചു.

ലീഗ്-എസ്ഡിപിഐ സംഘമാണ് ആക്രമിച്ചത്. എസ്ഡിപിഐയുടെ ഫ്ളക്സ് ബോര്‍ഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണം. അവരില്‍ പലരെയും നേരിട്ട് കണ്ടിട്ടുണ്ട്. ചില ആളുകള്‍ പുറത്ത് നിന്നെത്തിയവരാണ്. ആയുധവുമായെത്തിയാണ് ആക്രമണമുണ്ടായതെന്നും ജിഷ്ണു വിശദീകരിച്ചു.

മലബാറില്‍ പലയിടത്തും കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളില്‍ നിന്ന് നിരവധി പേര്‍ അടുത്ത കാലത്ത് എസ്ഡിപിഐയില്‍ ചേക്കേറുന്നുണ്ട്. ഇത്തരത്തില്‍ അണികളെ കൂടുതലായി നഷ്ടപ്പെടുമോയെന്ന ഭയത്തിലാണ് സിപിം എസ്ഡിപിഐയുടെ ആക്രമണങ്ങളോട് പ്രതികാരിക്കത്തതെന്ന വിമര്‍ശനം പാര്‍ട്ടിക്കകത്ത് തന്നെയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.