ഇസ്ലാമിക തീവ്രവാദത്തിനെതിരേ നിരന്തരം ശബ്ദിച്ച അഡ്വ. ശങ്കു ടി ദാസിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; അപകടത്തില്‍ ദുരൂഹതയെന്ന് സൂചന

ഇസ്ലാമിക തീവ്രവാദത്തിനെതിരേ നിരന്തരം ശബ്ദിച്ച അഡ്വ. ശങ്കു ടി ദാസിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; അപകടത്തില്‍ ദുരൂഹതയെന്ന് സൂചന

പൊന്നാനി: കേരളത്തില്‍ പിടിമുറുക്കുന്ന ഇസ്ലാമിക തീവ്രവാദത്തിനെതിരേ നിരന്തരം പ്രസംഗിക്കുകയും എഴുതുകയും ചെയ്തിരുന്ന അഡ്വ. ശങ്കു ടി ദാസിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. മലപ്പുറത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം. ഓഫീസില്‍ നിന്ന് വീട്ടിലേക്ക് ബൈക്കില്‍ വരുമ്പോഴാണ് അപകടം നടന്നത്. ചമ്രവട്ടം പാലത്തിനു സമീപമുള്ള പെരുന്നല്ലൂരില്‍ വെച്ചാണ് അപകടമുണ്ടായത്.

അപകടത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. ഗുരുതര പരിക്കേറ്റ ശങ്കു ടി ദാസിനെ ആദ്യം കോട്ടക്കല്‍ മിംസിലേക്ക് എത്തിച്ച് സ്‌കാനിങ് ഉള്‍പ്പെടെ പരിശോധനകള്‍ നടത്തി. പിന്നീട്, വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. കരളിന് ഗുരുതരമായ പരുക്കേറ്റതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ട്. ശങ്കു ഇപ്പോഴും അബോധാവസ്ഥയിലാണ്. അടിയന്തര ശസ്ത്രക്രിയ ഉടന്‍ നടത്തും.

ശങ്കു സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിലോ ഡിവൈഡറിലോ ഇടിച്ചെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, അപകടത്തിന്റെ ശബ്ദം കേള്‍ക്കുന്നതിന് തൊട്ടു മുന്‍പ് മറ്റൊരു ശബ്ദം കേട്ടതായി പരിസരവാസികള്‍ പറയുന്നുണ്ട്. മറ്റേതെങ്കിലും വാഹനത്തില്‍ ഇടിച്ച ശേഷം ഡിവൈഡറില്‍ ബൈക്ക് വീണ്ടും ഇടിച്ചതാകാം അപകടകാരണമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ശങ്കുവിനെ അപകടപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചതാകാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

കേരളത്തിലെ ഹിന്ദു, ക്രൈസ്തവ നേതാക്കളെ വധിക്കാന്‍ സ്ലീപ്പര്‍ സെല്ലുകള്‍ സംസ്ഥാനത്തേക്ക് കടന്നു കയറിയിട്ടുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാര്‍ക്കോട്ടിക്ക്, ലവ് ജിഹാദ് ആരോപണങ്ങള്‍ ഉന്നയിച്ച ചില ക്രൈസ്ത മത മേലധ്യക്ഷന്മരെ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ ലക്ഷ്യം വച്ചിട്ടുണ്ടെന്ന മുന്നറിയിപ്പും കേന്ദ്രം നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.