മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഗവര്‍ണര്‍ക്ക് ബിജെപിയുടെ കത്ത്. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ 48 മണിക്കൂറിനുള്ളില്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവുകള്‍ പരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. അതിവേഗം 160ല്‍ ഏറെ ഉത്തരവുകളാണ് സര്‍ക്കാര്‍ ഇറക്കിയതെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.
കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ പലതും ഇതില്‍ ഉണ്ടെന്നും ബിജെപി നേതാവ് പ്രവീണ്‍ ദരേക്കര്‍ ആരോപിച്ചു. ഇതിനിടെ ഒരു ശിവസേന എംഎല്‍എ കൂടി ഷിന്‍ഡേ ക്യാമ്പിലെത്തി. ഇതോടെ ഏക്‌നാഥ് ഷിന്‍ഡേക്ക് ഒപ്പമുള്ള ശിവസേന എംഎല്‍എമാരുടെ എണ്ണം 38 ആയി. ഒന്‍പത് സ്വതന്ത്ര എംഎല്‍എമാര്‍ ഉള്‍പ്പെടെ ആകെ 47 പേരുടെ പിന്തുണയാണ് നിലവില്‍ ഷിന്‍ഡേ ക്യാമ്പിനുള്ളത്.
ഏക്‌നാഥ് ഷിന്‍ഡേ മുംബൈയിലെക്ക് തിരിച്ചതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തു വന്നു. ഹോട്ടലില്‍ നിന്ന് ഒറ്റയ്ക്കാണ് ഷിന്‍ഡേ പുറപ്പെട്ടിട്ടുള്ളത്. പൊലീസ് വാഹനത്തില്‍ വിമാനത്താവളത്തിലേക്ക് തിരിച്ചെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് മഹാ വികാസ് അഘാഡിയുടെ തീരുമാനം. വിശ്വാസ വോട്ടെടുപ്പില്ലാതെ രാജിവയ്ക്കരുതzന്ന നിലപാട് കോണ്‍ഗ്രസ് നേതൃത്വം ഉദ്ധവ് താക്കറയെ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പ് വന്നാല്‍ നിലവില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 144 എംഎല്‍എമാരുടെ പിന്തുണയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.