വയനാട്: കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച്. ബഫര്‍ സോണ് ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി.
എംപി യുടെ ഓഫീസിന്റെ ഷട്ടറുകള്‍ക്ക് കേടുപാടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഒരു ലക്ഷം രൂപയുടെ ഓഫീസ് സാധനങ്ങള്‍ തകര്‍ത്തെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. എസ്എഫ്‌ഐ കാട്ടിയത് ഗുണ്ടായിസമെന്ന് ടി. സിദ്ദിഖ് എംഎല്‍എ പ്രതികരിച്ചു. ആക്രമണം ആസൂത്രിതമാണ്. ക്രമസമാധനനില എന്തെന്ന് മുഖ്യമന്ത്രി മറുപടി പറയണം. സിപിഎം കനത്തവില നല്‍കേണ്ടി വരുമെന്നും ടി. സിദ്ദിഖ് മുന്നറിയിപ്പ് നല്‍കി.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് നാളെ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ജനങ്ങളെ അണിനിരത്തി സിപിഎം ഗുണ്ടായിസം നേരിടുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.