തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ എസ്.എഫ്.ഐ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിഷേധം അതിക്രമത്തിലേക്ക് മാറുന്നത് തെറ്റായ പ്രവണതയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എസ്.എഫ്.ഐ ആക്രമണത്തെ സി.പി.എം സെക്രട്ടേറിയേറ്റും അപലപിച്ചു. പാര്‍ട്ടിയുടെ അറിവോടെയല്ല മാര്‍ച്ചെന്ന് ജില്ലാ നേതൃത്വവും വ്യക്തമാക്കി. ബഫര്‍ സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി എം പി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് കല്‍പ്പറ്റയില്‍ എസ് എഫ് ഐ മാര്‍ച്ച് നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേയ്ക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. പിന്നാലെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി.
വനിതാ അംഗങ്ങള്‍ ഉള്‍പ്പടെ അന്‍പതോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. തുടക്കത്തില്‍ പൊലീസ് പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പിന്നിലൂടെ ഓഫീസിന്റെ രണ്ടാം നിലയിലേയ്ക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ ഓഫീസിന്റെ ഷട്ടറുകള്‍ കേടുപാടുകള്‍ വരുത്തുകയും, ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും സ്റ്റാഫിനെ മര്‍ദിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.