ജി 7 ഉച്ചകോടിക്ക് ഇന്ന് തുടക്കം; പ്രധാനമന്ത്രി ജര്‍മനിയിലെത്തി, 12 ലോക നേതാക്കളുമായി കൂടിക്കാഴ്ച

ജി 7 ഉച്ചകോടിക്ക് ഇന്ന് തുടക്കം; പ്രധാനമന്ത്രി ജര്‍മനിയിലെത്തി, 12 ലോക നേതാക്കളുമായി കൂടിക്കാഴ്ച

ബര്‍ലിന്‍: ജി 7 ഉച്ചകോടിക്ക് ഇന്ന് ജര്‍മ്മനിയില്‍ തുടക്കം. ഇന്ന് തുടങ്ങുന്ന ഉച്ചകോടി നാളെ അവസാനിക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി സംസാരിക്കും.

യൂറോപ്പിലെ ഇന്ത്യക്കാരെയും അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തിങ്കളാഴ്ച്ച വരെ ഉച്ചകോടിയുടെ ഭാഗമായി ജര്‍മ്മനി സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പരിസ്ഥിതി, ഊര്‍ജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉള്‍പ്പെടുന്ന രണ്ട് സെഷനുകളില്‍ നരേന്ദ്രമോഡി സംസാരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.