ജൂനിയര്‍ അഭിഭാഷകര്‍ക്ക് പ്രതിമാസം 3000 രൂപ വീതം; സ്റ്റൈപന്‍ഡ് അനുവദിച്ച് സര്‍ക്കാര്‍

ജൂനിയര്‍ അഭിഭാഷകര്‍ക്ക് പ്രതിമാസം 3000 രൂപ വീതം; സ്റ്റൈപന്‍ഡ് അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകര്‍ക്ക് 3000 രൂപ വീതം പ്രതിമാസ സ്റ്റൈപ്പെന്‍ഡ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. 30 വയസില്‍ കൂടാത്ത ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാന മുള്ള അഭിഭാഷകര്‍ക്കാണ് സ്റ്റൈപ്പെന്‍ഡ് നല്‍കുക. ബാറിലെ സേവന കാലം മൂന്ന് വര്‍ഷത്തില്‍ അധികരിക്കരുത്. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് വാര്‍ഷിക വരുമാന പരിധി ബാധകമാവില്ല.

അഭിഭാഷക ക്ഷേമനിധിയില്‍ നിന്ന് ജൂനിയര്‍ അഭിഭാഷകര്‍ക്ക് പ്രതിമാസ സ്റ്റൈപ്പെന്‍ഡ് നല്‍കാന്‍ ബാര്‍ കൗണ്‍സില്‍ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിരുന്നു. അഭിഭാഷക ക്ഷേമനിധി നിയമ പ്രകാരം രൂപം നല്‍കിയതാണ് ക്ഷേമനിധി.

സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെയാണ് തുക നല്‍കുക. ഇതു പ്രകാരം അഭിഭാഷക ക്ഷേമനിധി ട്രസ്റ്റി കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.