മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ നാടകീയ നീക്കവുമായി ബിജെപി.മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ടു.
ബിജെപി എംഎല്‍എമാര്‍ക്കൊപ്പമായിരുന്നു ഫഡ്‌നാവിസിന്റെ കൂടിക്കാഴ്ച. ബിജെപി സംസ്ഥാന അധ്യക്ഷനും ഒപ്പമുണ്ട്. ഗവര്‍ണറെ കാണുന്നതിന് മുന്‍പായി ഡല്‍ഹിയിലെത്തി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി ഫഡ്‌നാവിസ് കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം മഹാവികാസ് അഘാഡി സഖ്യം വിടണമെന്ന ആവശ്യം ആവര്‍ത്തിച്ച് വിമത എംഎല്‍എമാര്‍ വീണ്ടും രംഗത്തുവന്നു. ഗുവാഹാത്തിയില്‍ നിന്ന് എംഎല്‍എമാര്‍ മുംബൈയിലെത്തണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അഭ്യര്‍ഥിച്ചതിന് പിന്നാലെയാണ് എംഎല്‍എമാരുടെ ആവശ്യം. ഈ ആഴ്ച തന്നെ മുംബൈയിലേക്ക് തിരിക്കാനാണ് വിമത എംഎല്‍എമാരുടെ നീക്കം.
മഹാവികാസ് അഘാഡി സഖ്യത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. അവിശ്വാസ പ്രമേയത്തില്‍ ഉദ്ദവ് താക്കറെയെ പിന്തുണക്കില്ലെന്നും പ്രതിപക്ഷത്ത് ബിജെപിയാണെങ്കില്‍ അവരെ പിന്തുണക്കുമെന്നും വിമത എംഎല്‍എമാര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.