പത്ത് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; മധ്യപ്രദേശിൽ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസുകാരനെ രക്ഷപ്പെടുത്തി

പത്ത് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; മധ്യപ്രദേശിൽ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസുകാരനെ രക്ഷപ്പെടുത്തി

ഭോപ്പാല്‍: മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ പത്ത് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസുകാരനെ രക്ഷപ്പെടുത്തി.

ഇന്നലെ വൈകിട്ടാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. കര്‍ഷകനായ അഖിലേഷ് യാദവിന്റെ മകന്‍ ദിപേന്ദ്ര യാദവാണ് കൃഷിയിടത്തിലെ കുഴല്‍ക്കിണറില്‍ വീണത്. 40 അടി താഴ്ചയില്‍ കുടുങ്ങിയ കുട്ടിയെ കുഴല്‍ക്കിണറിന് സമാന്തരമായി 25 അടി താഴ്ചയില്‍ കുഴി കുഴിച്ചാണ് രക്ഷിച്ചത്.

ഇടയ്ക്ക് ഒരു മണിക്കൂറോളം നീണ്ടുനിന്ന മഴ രക്ഷാപ്രവര്‍ത്തനത്തിനു തിരിച്ചടിയായെങ്കിലും മഴവെള്ളം കടക്കാത്ത രീതിയില്‍ കുഴല്‍ക്കിണര്‍ മൂടിയിട്ടു. കിണറ്റില്‍ ഓക്‌സിജന്‍ പൈപ്പും ഇറക്കിവച്ചിരുന്നു.

കുട്ടിയെ നിരീക്ഷിക്കുന്നതിനായി ഒരു ക്യാമറയും സ്ഥാപിച്ചിരുന്നതായി ജില്ലാ കലക്ടര്‍ സന്ദീപ് ജെ ആര്‍ പറഞ്ഞു. കുടുംബത്തോടൊപ്പമായിരുന്നു കുട്ടി വയലില്‍ എത്തിയത്. കളിക്കുന്നതിനിടെ അഞ്ച് വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.