കണ്ണൂര്‍: കേരളത്തിലെ 503 ഭക്ഷണശാലകള്‍ക്ക് ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ ഹൈജീന്‍ സര്‍ട്ടിഫിക്കറ്റ്. ഗുണ നിലവാരവും വൃത്തിയും ഉറപ്പാക്കിയ ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കുമാണ് ഹൈജീന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. എഫ്.എസ്.എസ്.എ.ഐ. (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) രാജ്യ വ്യാപകമായി നടപ്പാക്കുന്ന സ്റ്റാര്‍ റേറ്റിങ് സംവിധാനത്തിന്റെ ഭാഗമായാണിത്.
കഴിക്കാന്‍ എത്തുന്നവര്‍ക്ക് ഭക്ഷണ ശാലകളുടെ വൃത്തിയും ആഹാരത്തിന്റെ ഗുണ നിലവാരവും റേറ്റിങ് വഴി അറിയാം. ഓരോ ജില്ലയില്‍ നിന്നും ആദ്യഘട്ടം 4050 സ്ഥാപനങ്ങളുടെ പട്ടികയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നല്‍കിയത്. ഈ സ്ഥാപനങ്ങളുടെ നാല്‍പ്പതോളം പ്രത്യേകതകള്‍ എഫ്.എസ്.എസ്.എ.ഐ. ചുമതലപ്പെടുത്തിയ ഏജന്‍സി പരിശോധിച്ചു. രണ്ടു വര്‍ഷത്തേക്കാണ് റേറ്റിങ്. അതുകഴിഞ്ഞ് വീണ്ടും പുതുക്കണം.
റേറ്റിങ്ങുള്ള സ്ഥാപനങ്ങളുടെ പട്ടിക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഭ്യമാക്കും. റേറ്റിങ് കുറവുള്ളവയ്ക്ക് അവ മെച്ചപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നേടാനും അവസരമുണ്ട്. കൂടാതെ ഇനിയും പരിശോധന തുടരും. ഏറ്റവും കൂടുതല്‍ റേറ്റിങ് കിട്ടിയത് മലപ്പുറത്താണ്-66 എണ്ണം. അഞ്ചെണ്ണം മാത്രമുള്ള തിരുവനന്തപുരത്താണ് ഏറ്റവും കുറവ്.
ഓരോ ജില്ലയിലും റേറ്റിങ് ലഭിച്ച ഭക്ഷണശാലകളുടെ എണ്ണം ചുവടെ:
കൊല്ലം -28
പത്തനംതിട്ട -19
ആലപ്പുഴ -31
കോട്ടയം -44
ഇടുക്കി -18
എറണാകുളം -57
തൃശൂര്‍ -59
പാലക്കാട് -55
കോഴിക്കോട് -39
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.