തലമുടിയില്‍ ഫാഷന്‍ തരംഗം: തമിഴ്‌നാട്ടിലെ സ്‌കൂളില്‍ കൂട്ടമുടിവെട്ടല്‍; കണ്ണീരോടെ തലകുനിച്ച് 'ഫ്രീക്കന്‍'മാര്‍

തലമുടിയില്‍ ഫാഷന്‍ തരംഗം: തമിഴ്‌നാട്ടിലെ  സ്‌കൂളില്‍ കൂട്ടമുടിവെട്ടല്‍; കണ്ണീരോടെ തലകുനിച്ച്  'ഫ്രീക്കന്‍'മാര്‍

ചെന്നൈ: മുടിയില്‍ ട്രെന്റ് കാണിച്ച ഫ്രീക്കന്‍ വിദ്യാര്‍ഥികളുടെ തലമുടി മുറിച്ച് സ്‌കൂള്‍ അധികൃതര്‍. നൂറില്‍പരം ഫ്രീക്കന്‍ വിദ്യാര്‍ഥികളുടെ മുടിയാണ് സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ വെട്ടിയത്. തിരുവള്ളൂര്‍ ജില്ലയിലെ ഗുമ്മിഡിപൂണ്ടിയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഫ്രീക്കന്മാരായ വിദ്യാര്‍ഥികള്‍ മുടിയില്‍ കൂടുതല്‍ ഫാഷന്‍ വരുത്തിയായിരുന്നു കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് എത്തി. ഇത് സ്‌കൂള്‍ അധികൃതര്‍ നിരീക്ഷിച്ചിരുന്നു. തൊട്ടു പിന്നാലെ ഫ്രീക്കന്മാര്‍ക്കെതിരെ നടപടി എടുക്കുകയായിരുന്നു.

3000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതാണ് ഗുമ്മിഡിപൂണ്ടിയിലെ സര്‍ക്കാര്‍ സ്‌കൂള്‍. ഇതില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ തലമുടികളില്‍ വ്യത്യസ്ത രീതിയിലുള്ള ഫാഷന്‍ പരീക്ഷിച്ചു. ഇത്തരത്തില്‍ നിരവധി വിദ്യാര്‍ത്ഥികളും തലമുടിയില്‍ പരീക്ഷണം നടത്തിയതായി സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ആയിരുന്നു നടപടി. ബാര്‍ബര്‍മാരെ സ്‌കൂളില്‍ വിളിച്ചു വരുത്തി കുട്ടികളുടെ മുടി വെട്ടിയൊതുക്കി.

ഫ്രീക്കന്മാരെ പൊക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തന്നെ ഓരോ ക്ലാസ് മുറികളിലും കയറിയിറങ്ങിയ ശേഷമാണ് മുടി നീട്ടി വളര്‍ത്തിയ കുട്ടികളെയും കൂടുതല്‍ ഫാഷന്‍ കാണിച്ചവരെയും പിടികൂടിയത്. ഇത്തരത്തില്‍ സ്‌കൂളില്‍ പ്രവേശിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുക്കുന്നതിന് മുന്‍പ് മാതാപിതാക്കളെ വിവരം അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് സ്‌കൂള്‍ വളപ്പില്‍ കൂട്ട മുടി വെട്ടല്‍ അരങ്ങേറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.