'തന്റെ ഓഫിസ് വയനാട്ടിലെ ജനങ്ങളുടേത്'; ആക്രമിച്ച കുട്ടിളോട് ദേഷ്യമില്ലെന്ന് രാഹുല്‍ ഗാന്ധി

 'തന്റെ ഓഫിസ് വയനാട്ടിലെ ജനങ്ങളുടേത്'; ആക്രമിച്ച കുട്ടിളോട് ദേഷ്യമില്ലെന്ന് രാഹുല്‍ ഗാന്ധി

കല്‍പറ്റ: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്റെ ഓഫിസ് ആക്രമിച്ചതില്‍ പ്രതികരണവുമായി വയനാട് എം പി രാഹുല്‍ ഗാന്ധി. സംഭവിച്ചത് നിര്‍ഭാഗ്യകരമാണെന്നും അക്രമികളോടു ദേഷ്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കല്‍പറ്റ ഓഫിസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളാണ് കല്‍പറ്റയിലെ തന്റെ ഓഫിസ് ആക്രമിച്ചത്. അവരോട് ദേഷ്യമില്ല. ആക്രമിച്ചവരോടു ക്ഷമിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിരുത്തരവാദപരമായാണ് അവര്‍ പെരുമാറിയത്. പ്രത്യാഘാതം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. തന്റെ ഓഫിസ് വയനാട്ടിലെ ജനങ്ങളുടേതാണ്. സംഭവിച്ചതു നിര്‍ഭാഗ്യകരമാണെന്നും അക്രമം ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഓഫിസ് ഉടന്‍ തുറക്കും. ബിജെപിയും ആര്‍എസ്എസും വിദ്വേഷത്തിന്റെ സാഹചര്യമുണ്ടാക്കുന്നു. അത് കോണ്‍ഗ്രസിന്റെ തത്വശാസ്ത്രമല്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍, കെ പിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

എസ്.എഫ്.ഐ അക്രമത്തില്‍ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഗാന്ധി ചിത്രം നശിപ്പിച്ചതടക്കം സമഗ്രമായി അന്വേഷിക്കുമെന്നും എഡിജിപി മനോജ് ഏബ്രഹാം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.