ന്യൂഡല്‍ഹി: പറന്നുയര്‍ന്ന ശേഷം വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് സ്‌പൈസ് ജെറ്റ് അടിയന്തരമായി ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്നും ജബല്‍പുരിലേക്ക് പോയ വിമാനമാണ് ഇന്ന് രാവിലെ തിരിച്ചിറക്കിയത്. വിമാനം 5,000 അടി ഉയരത്തിലെത്തിയപ്പോഴാണ് പുക ഉയര്‍ന്നത്.
വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ ജീവനക്കാരിലൊരാളാണ് പുക വരുന്നത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു. വാര്‍ത്താ ഏജന്‍സികള്‍ വിമാനത്തിനുള്ളിലെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
15 ദിവസത്തിനിടെ സ്പൈസ് ജെറ്റിന്റെ രണ്ടാമത്തെ അടിയന്തര തിരിച്ചിറക്കലാണിത്. ജൂണ്‍ 19 ന് ആയിരുന്നു ആദ്യത്തേത്. 185 യാത്രക്കാരുമായി പറന്ന വിമാനത്തിന്റെ ഇടതുവശത്തെ എന്‍ജിന് തീപിടിച്ചതിനെ തുടര്‍ന്നായിരുന്നു ആദ്യത്തെ തിരിച്ചിറക്കല്‍.
ഡല്‍ഹി വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കേണ്ടി വന്നെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു. സംഭവത്തില്‍ സ്‌പൈസ് ജെറ്റ് അധികൃതര്‍ അന്വേഷണം തുടങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.