ദോഹ: വിദേശയാത്ര നടത്തുന്നവർക്ക് നിർദ്ദേശവുമായി ഹമദ് രാജ്യാന്തര വിമാനത്താവള അധികൃതർ. താമസക്കാർക്കും സ്വദേശികളും ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇ ഗേറ്റുകള്‍ ഉപയോഗിക്കണമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിർദ്ദേശം.
തിരക്ക് കുറയ്ക്കാന്‍ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഇ ഗേറ്റ്. രണ്ട് മിനിറ്റിനുളളില്‍ നടപടികള്‍ പൂർത്തിയാക്കാം. വിരലടയാളം, കണ്ണിന്‍റെ സ്കാന്‍, വ്യക്തിഗത യാത്രാ രേഖകള്‍ എന്നിവ ഉപയോഗിച്ചാണ് ഇ ഗേറ്റ് പ്രവർത്തിക്കുന്നത്.
സൗജന്യമായാണ് 40 ലധികം ഇ ഗേറ്റിന്‍റെ പ്രവർത്തനം. 18 വയസിന് മുകളിലുളളവർക്ക് മാത്രമെ ഇ ഗേറ്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കുകയുളളൂ. അതു കൊണ്ടു തന്നെ കുട്ടികളുമായി യാത്ര ചെയ്യുന്നവർ കൗണ്ടറില്‍ തന്നെ നടപടികള്‍ പൂർത്തിയാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.