തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ കെട്ടിക്കിടക്കുന്ന ഫയൽ തീർപ്പാക്കാൻ ഞായറാഴ്ചയിലെ അവധി ഒഴിവാക്കി എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്ന് പൊതുഭരണവകുപ്പിന്റെ സർക്കുലർ. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായാണ് സർക്കുലർ ഇറങ്ങിയത്.
ഇതുസംബന്ധിച്ച് സെക്രട്ടേറിയറ്റിലെ സർവിസ് സംഘടന നേതാക്കളുമായി പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജൂൺ 29ന് ചർച്ച നടത്തിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് മൂന്നിന് പ്രവൃത്തിദിനമാക്കിയത്. സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ കാന്റീൻ, സെക്രട്ടേറിയറ്റ് കോഫി ഹൗസ് എന്നിവ പ്രവർത്തിക്കുമെന്നും പൊതുഭരണവകുപ്പിന്റെ സർക്കുലറിൽ പറയുന്നു.
സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ പഞ്ചായത്ത് ഓഫിസുകളും ഫയല്‍ തീര്‍പ്പാക്കല്‍ തീവ്ര യജ്ഞത്തിനായി ഇന്ന് പ്രവര്‍ത്തിക്കും. പഞ്ചായത്ത് ഡയറക്ടര്‍ ഓഫിസും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസുകളും അവധി ദിവസമായ ഇന്ന് പ്രവര്‍ത്തിക്കുമെന്ന് തദ്ദേശ മന്ത്രി എംവി ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചു. ജീവനക്കാര്‍ ഓഫിസുകളില്‍ ഫയല്‍ തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇന്ന് നടത്തും. എന്നാല്‍ പൊതുജനങ്ങള്‍ക്ക് മറ്റ് സേവനങ്ങള്‍ ഇന്ന് ലഭ്യമാകില്ല. ഫയല്‍ തീര്‍പ്പാക്കലിനായി ജോലിക്ക് ഹാജരാകുന്ന എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.
സർക്കാർ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ സെപ്റ്റംബർ 30 നകം തീർപ്പാക്കണമെന്ന് മുഖ്യമന്ത്രി നേരത്തേ നിർദേശിച്ചിരുന്നു. മാസത്തിലെ ഒരുഅവധി ദിവസം പ്രവൃത്തി ദിവസമാക്കി ഫയൽ തീർപ്പാക്കണമെന്നും ഫയലുകൾ യാന്ത്രികമായി തീർപ്പാക്കുന്ന അവസ്ഥയുണ്ടാകരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിയമസഭ സമ്മേളനം, ഓണാവധി എന്നിവ വരുന്നതിനാലാണ് സെപ്റ്റംബർ 30 എന്ന തിയതി നിശ്ചയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.