ഒരൊറ്റ ഉല്‍പ്പന്നം പുറത്തിറക്കാനായില്ല: ഇന്ത്യയിലെ പ്ലാന്റ് അടച്ചുപൂട്ടി ചൈനീസ് കമ്പനി; ജീവനക്കാരെ പിരിച്ചു വിട്ടു

ഒരൊറ്റ ഉല്‍പ്പന്നം പുറത്തിറക്കാനായില്ല: ഇന്ത്യയിലെ പ്ലാന്റ് അടച്ചുപൂട്ടി ചൈനീസ് കമ്പനി; ജീവനക്കാരെ പിരിച്ചു വിട്ടു

ന്യൂഡല്‍ഹി: ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ അനുബന്ധ കമ്പനിയായ ഹവല്‍ മോട്ടോറിന്റെ ഇന്ത്യയിലെ പ്ലാന്റ് അടച്ച് പൂട്ടിയതായി റിപ്പോര്‍ട്ട്. ഒരൊറ്റ ഉല്‍പ്പന്നം പോലും പുറത്തിറക്കാനാകാതെ വന്നതോടെയാണ് കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

കമ്പനിയുടെ മാര്‍ക്കറ്റിങ്, നെറ്റ് വര്‍ക്ക്, പ്ലാനിങ്, സ്ട്രാറ്റജി, സേവനം, എച്ച്ആര്‍, ഫിനാന്‍സ്, ക്വാളിറ്റി, പ്രൊഡക്ഷന്‍, ആര്‍ ആന്‍ഡ് ഡി എന്നിങ്ങനെ വിവിധ മേഖലകളിലായി 
വ്യാപിച്ചു കിടക്കുന്ന എല്ലാ ജീവനക്കാരെയും പിരിച്ചു വിട്ടതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്നു മാസത്തെ പിരിച്ചുവിടല്‍ പാക്കേജ് ഉപയോഗിച്ചുള്ള നടപടി ഉടനടി പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു.

2020ലെ ഓട്ടോ എക്‌സ്‌പോയിലൂടെയാണ് ചൈനീസ് കമ്പനി ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിച്ചത്. പ്രീമിയം മിഡ്-സൈസ് എസയുവിയായ ഹവല്‍ എഫ് 7 അവതരിപ്പിച്ചായിരുന്നു കമ്പനിയുടെ ഇന്ത്യന്‍ വിപണിയിലെ അരങ്ങേറ്റം.

വന്‍ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്ത് ചൈനീസ് വിരുദ്ധത ശക്തി പ്രാപിച്ചത് തിരിച്ചടിയാവുകയായിരുന്നു.

പല ചൈനീസ് കമ്പനികളോടും ഇന്ത്യന്‍ ജനത വിമുഖത കാണിച്ചതോടെ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ പദ്ധതികളെല്ലാം വിഫലമാകുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി എഫ്ഡിഐ നിയന്ത്രണങ്ങള്‍ക്ക് കീഴില്‍ സര്‍ക്കാരില്‍ നിന്ന് റെഗുലേറ്ററി അംഗീകാരങ്ങള്‍ നേടുന്നതിലും ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് പരാജയപ്പെട്ടു.
നേരത്തെ തന്നെ ജനറല്‍ മോട്ടേഴ്‌സ് പ്ലാന്റ് കരാര്‍ അവസാനിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.