മാർ ജോയ് ആലപ്പാട്ട് ; ചിക്കാഗോ രൂപതയ്ക്ക് പുതിയ മെത്രാൻ

മാർ ജോയ് ആലപ്പാട്ട് ; ചിക്കാഗോ രൂപതയ്ക്ക് പുതിയ മെത്രാൻ

ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി മാർ ജോയ് ആലപ്പാട്ട് നിയമിതനായി. ദുക്റാന തിരുനാൾ ദിവസം രാവിലെ 7 മണിക്ക് സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന ആഘോഷമായ ദിവ്യബലി മദ്ധ്യേ രൂപതയുടെ മെത്രാനായി നിയമിച്ചുകൊണ്ടുള്ള മാർപ്പാപ്പയുടെ അധികാരപത്രം രൂപതാ ചാൻസലർ റവ. ഡോ. ജോർജ്ജ് ദാനവേലിൽ വായിച്ചു. സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട്ട് സെന്റ് തോമസ് മൗണ്ടിലും വത്തിക്കാനിലും ഈ അറിയിപ്പ് വായിച്ചു. വിരമിക്കുന്ന രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, ആഘോഷമായ ദിവ്യബലിക്ക് മുഖ്യ കാർമ്മികനായിരുന്നു.


2014 മുതൽ മാർ ജോയ് ആലപ്പാട്ട് ചിക്കാഗോ രൂപതയുടെ സഹായ മെത്രാനായി ശുശ്രൂഷ ചെയ്യുന്നു.
പുതിയതായി രൂപതയുടെ ചുമതല ഏറ്റെടുത്ത ജോയ് പിതാവിന് എല്ലാ വിജയങ്ങളും പ്രാർത്ഥനകളും നേരുന്നതായി മാർ ജേക്കബ് അങ്ങാടിയത്ത് പറഞ്ഞു. ചടങ്ങുകൾക്ക് കത്തീഡ്രൽ പള്ളി വികാരി ഫാ തോമസ് കടുകപ്പിള്ളി നേതൃത്വം കൊടുത്തു

അമേരിക്കൻ ഐക്യനാടുകളിലെ സീറോ-മലബാർവിശ്വാസികൾക്കായി 2001 ൽ സ്ഥാപിതമായ സെന്റ് തോമസ് സീറോ-മലബാർ രൂപത, ഇന്ത്യയ്ക്ക് പുറത്ത് സീറോ മലബാർ സഭയ്ക്ക് ലഭിച്ച ആദ്യത്തെ രൂപതയാണ്.



അമേരിക്കയിൽ സീറോ മലബാർ സമൂഹത്തിന് വളരാൻ നിലമൊരുക്കി, വിത്ത് പാകി, വെള്ളമൊഴിച്ച് വളമിട്ട് ഈ നിലയിൽ സഭ ഈ രാജ്യത്ത് വളരാൻ കാരണക്കാരനായ മാർ ജേക്കബ് അങ്ങാടിയത്ത് തന്റെ അജപാലന ദൗത്യത്തിന്റെ ഒരു നാഴികക്കല്ല് പിന്നിടുമ്പോൾ അമേരിക്കയിലെ സീറോമലബാർ വിശ്വാസികൾക്ക് പറഞ്ഞാൽ തീരാത്ത കടപ്പാടാണ് ബിഷപ്പിനോട്. ഇല്ലായ്മയിൽ നിന്നും ഒരു സമൂഹത്തിന് രൂപം കൊടുത്ത, കഠിനാധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും കഥകൾ ഏറെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ചിക്കാഗോ രൂപതയുടെ ഇടയന് ചാരിതാർഥ്യത്തോടെ ഇനി വിശ്രമിക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.