ബഫർ സോൺ കരട് വിജ്ഞാപനത്തിനെതിരെ പ്രതീകാത്മക പ്രതിഷേധവുമായി കെസിവൈഎം തരിയോട് മേഖല

ബഫർ സോൺ കരട് വിജ്ഞാപനത്തിനെതിരെ പ്രതീകാത്മക പ്രതിഷേധവുമായി കെസിവൈഎം തരിയോട് മേഖല

തരിയോട് :  ബഫർസോൺ കരട് വിജ്ഞാപന പ്രഖ്യാപനത്തിനെതിരെ കെസിവൈഎം തരിയോട് മേഖല കൂട്ടായ്മ. കർഷകരെ കെണിയിലാക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ പ്രതീകാത്മക കെണി ക്കൂടുമായി കെസിവൈഎം യുവജനങ്ങൾ.കെണി കൂട്ടിൽ കടുവയ്ക്കുപകരം കർഷകനെ ഇരുത്തി കർഷകർക്ക് വെല്ലുവിളി ഉയർത്തുന്ന വന്യമൃഗ ശല്യത്തെയും , ബഫർ സോൺ പ്രഖ്യാപനവും ചൂണ്ടിക്കാണിച്ചുകൊണ്ട് കെസിവൈഎം തരിയോട് മേഖലയിലെ യുവജനങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കെസിവൈഎം തരിയോട് മേഖല പ്രസിഡന്റ് അഭിനന്ദ് കൊച്ചുമലയിൽ നേതൃത്വം നൽകുകയും മേഖല ഡയറക്ടർ റവ.ഫാ. സിനീഷ് പുത്തൻപുര ആനിമേറ്റർ സിസ്റ്റർ സിസിലി എസ് എച്ച് , വൈസ് പ്രസിഡന്റ് അപർണ, സെക്രട്ടറി മാരായ മെബിൻ, ജെസ് ലിൻ , കോഡിനേറ്റർ വിനയ,സിൻഡിക്കേറ്റ് അംഗം സെലിൻ, അലൻ തുടങ്ങിയവർ ഈ പ്രതീകാത്മക പ്രതിഷേധത്തിന് നേതൃത്വം നൽകി. തരിയോട് മേഖലയിലെ എല്ലാ യൂണിറ്റ് ഭാരവാഹികളും ആനിമേറ്റർമാരും സജീവ പങ്കാളികളായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.