പ്രത്യേക പാസ് സൗകര്യവുമായി കൊച്ചി മെട്രോ; ഏത് സ്റ്റേഷനിൽ നിന്നും ഇനി എത്ര വേണമെങ്കിലും യാത്ര ചെയ്യാം

പ്രത്യേക പാസ് സൗകര്യവുമായി കൊച്ചി മെട്രോ; ഏത് സ്റ്റേഷനിൽ നിന്നും ഇനി എത്ര വേണമെങ്കിലും യാത്ര ചെയ്യാം

കൊച്ചി:  പ്രത്യേക പാസ് സൗകര്യവുമായി കൊച്ചി മെട്രോ. പ്രതിവാര, പ്രതിമാസ യാത്രാ പാസുകളാണ് കൊച്ചി മെട്രോ പുറത്തിറക്കിയത്. ആഴ്ചയിലുള്ള പാസിന് 700 രൂപയും പ്രതിമാസ പാസിന് 2500 രൂപയുമാണ് ഇനി ഈടാക്കുക.

ഒരാഴ്ച്ചക്കാലം ഏത് സ്‌റ്റേഷനില്‍ നിന്നും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാമെന്നതാണ് പ്രതിവാര യാത്ര പാസിന്റെ പ്രത്യേകത. പ്രതിമാസ ട്രിപ്പ് പാസ് മുപ്പത് ദിവസം ഏത് ദൂരവും യാത്രകളുടെ എണ്ണത്തില്‍ പരിധികളില്ലാതെ ഉപയോഗിക്കാനാകും.

നാളെ മുതല്‍ എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ഈ യാത്രാ പാസുകള്‍ ലഭ്യമാകും. ആക്‌സിസ് ബാങ്കുമായി ചേര്‍ന്നാണ് കൊച്ചി മെട്രോ പുതിയ യാത്രാ പാസുകളും പൊതുജനങ്ങള്‍ക്കായി തയാറാക്കിയിരിക്കുന്നത്. അതേപോലെ കാലാവധി കഴിഞ്ഞാല്‍ ഈ പാസുകള്‍ റീചാര്‍ജ്ജ് ചെയ്ത് വീണ്ടും ഉപയോഗിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.