കത്തോലിക്ക കോൺഗ്രസ് കേന്ദ്ര മന്ത്രിക്ക് നിവേദനം സമർപ്പിച്ചു

കത്തോലിക്ക കോൺഗ്രസ് കേന്ദ്ര മന്ത്രിക്ക് നിവേദനം സമർപ്പിച്ചു

ബഫർ സോൺ , വന്യമൃഗ ശല്യം എന്നിവക്ക് ശാശ്വത പരിഹാരം കാണുവാൻ കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര കൃഷി മന്ത്രി ശോഭ കലന്തരജയോട് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു .
കൃഷിഷിയിടങ്ങളേയും , ജനവാസ മേഖലകളേയും പൂർണ്ണമായി ഒഴിവാക്കിയും , സംരക്ഷിത വനത്തിനുള്ളിൽ ബഫർ സോൺ നിശ്ചയിക്കും വിധം , അതിർത്തി നിശ്ചയിച്ച് എംപവർ കമ്മറ്റിയുടെ അനുമതി നേടിയും കർഷകരുടെ ആശങ്ക പരിഹരിക്കുവാൻ കേന്ദ്ര മന്ത്രിയുടെ സഹായം കത്തോലിക്ക കോൺഗ്രസ് തേടി . വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടണമെന്നും , വനത്തിന് പുറത്ത് കർഷകർക്ക് സംരക്ഷണം നൽകണമെന്നും , കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വന്യജീവികൾക്ക് വനാതിർത്തിക്ക് പുറത്ത് നിയമപരമായ സംരക്ഷണം പാടില്ല എന്നും , അതിനായി ആവശ്യമായ നിയമ നിർമ്മാണം അടിയന്തിര പ്രാധാന്യത്തോടെ ഉണ്ടാകണമെന്നും കൃഷി മന്ത്രിയോട് ആവശ്യപ്പെട്ടു .
ബഫർ സോൺ വിഷയത്തിൽ കൃത്യമായ ശുപാർശ കേരളത്തിൽ നിന്നും ഉണ്ടാകേണ്ടത് പ്രശ്ന പരിഹാരത്തിന് ആവശ്യമാണെന്ന് കേന്ദ്ര മന്ത്രി സൂചിപ്പിച്ചു .
ബഫർ സോൺ വിഷയത്തിെലെ സംസ്ഥാന സർക്കാരിന്റെ വൈരുദ്ധ്യം ഒഴിവാക്കുവാൻ ബഫർ സോൺ വേണ്ട എന്ന നിയമസഭ പ്രമേയ ത്തോടൊപ്പം 1 കിലോമീറ്റർ ബഫർ സോണിനനുകൂലമായ 2019 ലെ ക്യാബിനറ്റ് തീരുമാനവും , വനം - വന്യ ജീവി വകുപ്പിന്റെ ഉത്തരവും റദ്ദാക്കേണ്ടത് പ്രശ്ന പരിഹാരത്തിന് അത്യാവശ്യമാണ് .
ബഫർ സോൺ നിശ്ചയിക്കുന്നതിന്റെ ഭാഗമായി വനാതിർത്തിക്ക് വെളിയിലുള്ള കെട്ടിടങ്ങളുടേയും നിർമ്മാണങ്ങളുടേയും കണക്കുകൾ തയ്യാറാക്കുന്ന ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്റെ നടപടി നിർത്തി വെക്കണം . വന്യജീവി ആക്രമണം ഫലപ്രദമായി തടയുന്നതിൽ കടുത്ത അനാസ്ഥയാണ് സംസ്ഥാന സർക്കാരും വനം വകുപ്പും തുടരുന്നത് .
ബഫർ സോൺ - വന്യജീവി വിഷയങ്ങളിൽ ശാശ്വത പരിഹാരം ഉണ്ടാകും വരെ കത്തോലിക്ക കോൺഗ്രസ് കർഷകർക്കൊപ്പം സമര മുഖത്ത് ഉണ്ടാകുമെന്ന് നേതാക്കൾ വ്യക്തമാക്കി .
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ , വൈസ് പ്രസിഡന്റുമാരായ ഡോ. ജോസ്കുട്ടി ജെ ഒഴുകയിൽ , രാജേഷ് ജോൺ , സെക്രട്ടറി ബെന്നി ആന്റണി, ഭാരവാഹികളായ ബിജു ഡൊമിനിക് , ബിജു സെബാസ്റ്റ്യൻ , ബിനു ഡൊമിനിക് എന്നിവർ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.