ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതിന് ശുപാര്‍ശ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍

ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതിന് ശുപാര്‍ശ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍

കണ്ണൂര്‍: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടനടി കൈക്കൊള്ളണമെന്ന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍. ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായി ഒഴിവാക്കി ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതിനാവശ്യമായ ശുപാര്‍ശ നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇക്കാര്യത്തില്‍ അമാന്തം അരുതെന്നും ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് തയാറാകാതെ കേന്ദ്രം മുഖം തിരിക്കുന്നുവെന്നാണ് കേരളം പറയുന്നത്. സംസ്ഥാനങ്ങള്‍ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കട്ടെയെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്.

അതേസമയം, കേരള ചീഫ് സെക്രട്ടറി തന്നോട് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ പ്രതികരണം. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അര്‍ത്ഥവത്തായ സമീപനം വരുന്നില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് വിമര്‍ശനവുമായി ലാറ്റിന്‍ കാത്തലിക് കൗണ്‍സിലും രംഗത്തു വന്നത്.

സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആലോചന തുടരുകയാണ്. വിധി മറികടക്കാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്നതടക്കമുള്ള ആവശ്യമുന്നയിച്ച് കേരള നിയമസഭ പ്രമേയവും പാസാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.