ഫ്രാങ്ക് ഹെഗ്: ഇന്നും ജീവിച്ചിരിക്കുന്ന വൈദികനായ ശാസ്ത്രജ്ഞന്‍

ഫ്രാങ്ക് ഹെഗ്: ഇന്നും ജീവിച്ചിരിക്കുന്ന വൈദികനായ ശാസ്ത്രജ്ഞന്‍

ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ മുപ്പതാം ഭാഗം.

ത്തോലിക്കാ സഭ ശാസ്ത്രത്തിനു ചെയ്ത സംഭാവനകളെ സ്മരിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധ തിരിക്കുന്നത് ഭൂത കാലത്തിലേക്കായിരിക്കും. പണ്ടെന്നോ ചെയ്ത സംഭാവനകള്‍ എന്ന നിലയില്‍ ഇപ്പോഴും തുടരുന്ന സംഭാനകളെ നാം ഒരു പക്ഷെ തിരിച്ചറിയുന്നുണ്ടാവില്ല. കത്തോലിക്കാ സഭയില്‍ ഇന്നും ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരുണ്ട്. ഇത്തരത്തില്‍ ഒരു ശാസ്ത്രജ്ഞനാണ് ഫ്രാങ്ക് ഹെഗ്.

1928 സെപ്റ്റംബര്‍ 11 നാണ് അദ്ദേഹം ജനിച്ചത്. ഇളയ സഹോദരന്‍ അലക്‌സാണ്ടര്‍ ഹെഗ് റൊണാള്‍ഡ് റെയ്ഗന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന കാലത്ത് 1981 മുതല്‍ 1982 വരെ അമേരിക്കയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നു. ഫ്രാങ്ക് ഹെഗ് 1946 ല്‍ പെന്‍സില്‍വാനിയയില്‍ നിന്ന് പ്രാഥമിക പഠനങ്ങള്‍ പൂര്‍ത്തീകരിക്കുകയും തുടര്‍ന്ന് ജെസ്യൂട്ട് സഭയില്‍ ചേരുകയും ചെയ്തു.

1952 ല്‍ വുഡ്‌സ്റ്റോക്ക് കോളജില്‍ നിന്ന് അദ്ദേഹം ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. 1953 ല്‍ തത്വശാസ്ത്രത്തില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് 1959 ല്‍ കാത്തോലിക് യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്കയില്‍ നിന്ന് തിയററ്റിക്കല്‍ ഫിസിക്‌സില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. 1961 ല്‍ ദൈവ ശാസ്ത്രത്തിലും ഉന്നത ബിരുദം കരസ്ഥമാക്കി.

ഇതേവര്‍ഷം തന്നെ അദ്ദേഹം വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. ഇത്തരത്തില്‍ ഭൗതിക ശാസ്ത്രത്തിലും തത്വ ശാസ്ത്രത്തിലും ദൈവ ശാസ്ത്രത്തിലും ഉന്നത ബിരുദവും അറിവും കരസ്ഥമാക്കിയ ഒരാളായിരുന്നു ഫ്രാങ്ക് ഹെഗ്. വിവിധ വിഷയങ്ങളിലുള്ള തന്റെ അഗാധമായ അറിവ് അവയെ പരസ്പരം വിളക്കിച്ചേര്‍ക്കുവാനുള്ള പരിശ്രമത്തിന് അദ്ദേഹത്തിന് മുതല്‍ക്കൂട്ടായി.

1963 ല്‍ റോചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫ്രാങ്ക് ഹെഗ് ഭൗതിക ശാസ്ത്രത്തില്‍ പോസ്റ്റ് ഡോക്ടറല്‍ പഠനം പൂര്‍ത്തിയാക്കി. തന്റെ പഠനങ്ങള്‍ക്ക് ശേഷം അദ്ദേഹം അമേരിക്കയിലെ വീലിങ് കോളജില്‍ അധ്യാപകനായി. 1966 ല്‍ ആ കോളജിന്റെ മൂന്നാമത്തെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് നടത്തിയ ആദ്യ പ്രഭാഷണത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു:

'ഈ ലോകം നമ്മുടെ സമൂഹത്തിലെ വിദ്യ നേടിയ പുരുഷന്മാരും സ്ത്രീകളും അതിനെ എങ്ങനെ കാണുന്നു എന്നതിലേക്ക് രൂപാന്തരപ്പെടും. അവരുടെ കാഴ്ച ശരിയാക്കുക എന്നത് വിദ്യാസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ'്. 1972 ല്‍ ആ സ്ഥാനം ത്യജിക്കും വരെയും അദ്ദേഹം പ്രസിഡന്റ് ആയി തുടര്‍ന്നു.

പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറിയതിനു ശേഷം കുറച്ചുകാലം അദ്ദേഹം ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ സന്ദര്‍ശക അധ്യാപകനായി. അതോടൊപ്പം മേരിലാന്‍ഡ് എന്ന സ്ഥലത്തെ ലയോള യൂണിവേഴ്‌സിറ്റിയില്‍ ഫിസിക്‌സ്, എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റില്‍ അധ്യാപകനായി.

1981 ല്‍ അദ്ദേഹം ന്യൂയോര്‍ക്കിലെ ലെ മൊയ്ന്‍ കോളജിന്റെ പ്രസിഡന്റ് ആയി നിയമിതനായി. 1987 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. ഈ കോളജിലെ തന്റെ കടമകളുടെ അവസാനം അദ്ദേഹം വീണ്ടും ലയോള കോളേജിലേക്ക് വരികയും ഇന്നും അവിടെ ഭൗതികശാസ്ത്രത്തില്‍ പ്രൊഫസര്‍

പ്രൊഫസര്‍ emeritus ആയി തുടരുകയും ചെയ്യുന്നു. Theoretical physics, nuclear structure, elementary particle physics, cosmology തുടങ്ങിയ വിഷയങ്ങളിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. ഭൗതിക ശാസ്ത്രം പഠിക്കുക എന്നാല്‍ ഫ്രാങ്ക് ഹെഗിന്റെ അഭിപ്രായത്തില്‍ ഈ പ്രപഞ്ചത്തിന്റെ അതിരു കടന്ന സ്വാഭാവികതയിലേക്ക് ഒന്ന് കണ്ണുകള്‍ ഉറപ്പിക്കാനും അതിശയിപ്പിക്കുന്നതും അചിന്ത്യവമായ അതിന്റെ പൂര്‍ണതയെ പുണരുക എന്നതുമാണ്.

കാണപ്പെടുന്ന ലോകത്തിനും അപ്പുറം കാണപ്പെടാത്ത യാഥാര്‍ഥ്യങ്ങളിലേക്കുള്ള സഞ്ചാരത്തിന്റെ ഭാഗമാണ് ഭൗതിക ശാസ്ത്രത്തിന്റെ പഠനം. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ - അത് അതിശക്തമായ മൗലികത ഉള്‍ക്കൊള്ളുന്ന പ്രപഞ്ച രഹസ്യങ്ങളുടെ നിലവറയിലേക്കാണ് എത്തിക്കുന്നത്.

2016 ല്‍ വാഷിംഗ്ടണ്‍ അക്കാദമി ഓഫ് സയന്‍സില്‍ നിന്നും ജീവിതകാല സംഭവനകള്‍ക്കുള്ള അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. Scientific and Educational Council of the Maryland Academy of Science എന്ന സമിതിയിലും Washington Academy of Sciences ലും അദ്ദേഹം അംഗമായിരുന്നു. ഇന്നും അമേരിക്കയിലും പുറത്തും അദ്ദേഹം ശാസ്ത്രീയ വിഷയങ്ങളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

പൊതുസമൂഹം സഭയെ ഇത്രത്തോളം താറടിക്കാന്‍ പരിശ്രമിക്കുന്ന ഈ കാലഘട്ടത്തിലും സഭ ശാസ്ത്രത്തിന്റെ വളര്‍ച്ചയെ മുരടിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന അപവാദ പ്രചരണം നടത്തുമ്പോഴും സഭാ ശുശ്രൂഷകര്‍ ഇന്നും നിശബ്ദം ശാസ്േ്രത മഖലയ്ക്കുള്ള തങ്ങളുടെ സംഭാവനകള്‍ തുടരുന്നു എന്നതിന് കാലം സാക്ഷി.

ജീവിതത്തില്‍ വിശ്വാസത്തിനു മാത്രം പ്രാധാന്യം ഒതുങ്ങിപ്പോകാതെ ദൈവം താലന്തുകള്‍ നല്‍കിയ മേഖലകളെല്ലാം വികസിപ്പിക്കാന്‍ പരിശ്രമിക്കുന്ന ഇത്തരത്തിലുള്ള ശാസ്ത്രജ്ഞര്‍ സഭയുടെയും ലോകത്തിന്റെ തന്നെയും അമൂല്യ മുത്തുകളാണ്. അവരെപ്പോലെ നമുക്കും  നല്‍കപ്പെട്ടിരിക്കുന്നു ദാനങ്ങള്‍... വിശ്വാസ  പരവും ശാസ്ത്ര  പരവുമായവ വളര്‍ത്താന്‍ പരിശ്രമിക്കാം.

https://cnewslive.com/author/31102/1





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.