കലൂരില്‍ നടുറോഡില്‍ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു

കലൂരില്‍ നടുറോഡില്‍ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു

കൊച്ചി: കലൂരില്‍ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. ദേശാഭിമാനി ജംഗ്ഷനിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ദേശാഭിമാനി ജംഗ്ഷന് സമീപമുള്ള പെറ്റ് ഷോപ്പിന് മുന്നില്‍ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. പാതയേരത്തെ പോസ്റ്റില്‍ വന്നിരുന്ന ശേഷം യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നു. രക്തം വാര്‍ന്ന് അവശനിലയിലായ യുവാവിനെ സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളാണ് ആശുപത്രിയിലേക്ക് മാറ്റിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.