രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ഐഐടി മദ്രാസ്; കേരളത്തിന് അഭിമാനമായി ഐഐഎം കോഴിക്കോട് അഞ്ചാം സ്ഥാനത്ത്

രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ഐഐടി മദ്രാസ്; കേരളത്തിന് അഭിമാനമായി ഐഐഎം കോഴിക്കോട് അഞ്ചാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ഐഐടി മദ്രാസ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി നാലാം തവണയാണ് ഈ അംഗീകാരം ലഭിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാല ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സാണ്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 2022ലെ പട്ടിക പുറത്തിറക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് തന്നെയാണ് രണ്ടാം സ്ഥാനത്ത്. ഐഐടി ബോംബെയാണ് തൊട്ടുപിന്നില്‍.

ഐഐടി മദ്രാസാണ് ഏറ്റവും മികച്ച എന്‍ജിനിയീറിങ് കോളജ്. ഐഐടി ഡല്‍ഹി, ഐഐടി ബോംബെ എന്നിവയാണ് തൊട്ടുപിന്നില്‍. മെഡിക്കല്‍ കോളജുകളില്‍ ഡല്‍ഹി എയിംസാണ് ആദ്യ സ്ഥാനത്ത്.

മികച്ച കോളജുകളില്‍ ഡല്‍ഹി മിറാന്‍ഡ ഹൗസാണ് മുന്‍നിരയില്‍. ഹിന്ദു കോളജാണ് രണ്ടാം സ്ഥാനത്ത്. മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ ഐഐഎം അഹമ്മദാബാദാണ് ഏറ്റവും മികച്ചതെന്ന് റാങ്ക് പട്ടികയില്‍ പറയുന്നു. പട്ടികയില്‍ കേരളത്തിന് അഭിമാനമായി ബി സ്‌കൂളുകളിൽ ഐഐഎം കോഴിക്കോട് അഞ്ചാം സ്ഥാനത്ത് എത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.