ന്യൂഡൽഹി: രാജ്യത്തെ നവ മാധ്യമങ്ങൾക്കായി പുതിയൊരു സംരഭമായ ഡിജിറ്റൽ ന്യൂസ് ഫെഡറേഷനുമായി ന്യൂസ് ബ്രോഡ്‌കാസ്റ്റേഴ്‌സ് ഫെഡെറേഷന്‍ (എൻബിഎഫ്).
78 ലധികം വാർത്താ ചാനലുകളുടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്രോഡ്‌കാസ്റ്റേഴ്‌സ് സംഘടനയായാണ് എൻബിഎഫ്. ഡിജിറ്റൽ ന്യൂസ് മീഡിയയ്‌ക്കായി ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ്റെയും വെബ്ന്യായുടെയും സംയുക്ത പങ്കാളിത്തത്തിലാണ് പ്രത്യേക സംരംഭം ആരംഭിക്കുന്നത്.
ഡിജിറ്റൽ വാർത്താ പ്രസാധകരുടെ കൂട്ടായ താൽപ്പര്യത്തിന് വേണ്ടി നിലകൊള്ളുകയാണ് ഡിജിറ്റൽ ന്യൂസ് ഫെഡറേഷൻ ലക്ഷ്യമിടുന്നത്. പത്രപ്രവർത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും സുതാര്യവും ധാർമ്മികവുമായ സ്വയം നിയന്ത്രിത പ്രവർത്തന നിലവാരം ഉണ്ടാക്കിയെടുക്കുകയുമാണ് ഇതിന് പിന്നിലെ ലക്ഷ്യം.
സ്വതന്ത്ര ഡിജിറ്റൽ വാർത്താ പ്രസാധകരെയും ഉൾപ്പെടുത്തുന്നതിന് ഡിജിറ്റൽ സബ് കമ്മിറ്റിയുടെ വ്യാപ്തി വിപുലീകരിച്ചതായും എൻബിഎഫ് സെക്രട്ടേറിയറ്റ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.