മെറ്റാവേഴ്സ് അസംബ്ലി സെപ്റ്റംബറില്‍ ദുബായ് മ്യൂസിയം ഓഫ് ഫ്യൂച്ചറില്‍ നടക്കും

മെറ്റാവേഴ്സ് അസംബ്ലി സെപ്റ്റംബറില്‍ ദുബായ് മ്യൂസിയം ഓഫ് ഫ്യൂച്ചറില്‍ നടക്കും

ദുബായ്: മെ​റ്റാ​വേ​ഴ്​​സ്​ അ​സം​ബ്ലി​ക്ക് സെപ്റ്റംബറില്‍ ദുബായ് മ്യൂസിയം വേ​ദി​യാകും. സെ​പ്​​റ്റം​ബ​ർ 28, 29 തീ​യ​തി​ക​ളി​ലായിരിക്കും മെറ്റാവേഴ്സ് അസംബ്ലി നടക്കുകയെന്ന് ദു​ബായ് കി​രീ​ടാ​വ​കാ​ശി​യും ദു​ബായ് എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ഷെയ്ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷിദ്​ അൽ മ​ക്​​തൂം പ്രഖ്യാപിച്ചു. 

മെറ്റാവേഴ്സ് സാങ്കേതികതയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 40 സ്ഥാപനങ്ങളും 300 വിദഗ്ധരും അസംബ്ലിയില്‍ പങ്കെടുക്കും. ശില്‍പശാലകളും നടക്കും.
എന്താണ് മെറ്റാവേഴ്സ്
ആശയവിനിമയത്തിനുളള നവീനമാർഗമെന്ന് ചുരുക്കെഴുത്ത്. കമ്പ്യൂട്ടർ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുമ്പോഴും യാഥാർത്ഥ്യ പരിസ്ഥിതിയില്‍ നിന്നുകൊണ്ട് ആശവിനിമയം നടത്താന്‍ സൗകര്യമൊരുക്കുന്ന സാങ്കേതിക വിദ്യ. 

വിവിധ രാജ്യങ്ങളിലുളളവർക്ക് പോലും നേരില്‍ കണ്ടും സ്പർശിച്ചും അനുഭവങ്ങള്‍ കൈമാറിയും ആശയവിനിമയം നടത്തുന്ന പ്രതീതിയുണ്ടാക്കാന്‍ മെറ്റാവേഴ്സ് സാങ്കേതിക വിദ്യയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍ ദുബായുടെ ലക്ഷ്യമെന്ത്
അടുത്ത അഞ്ച് വർഷത്തിനുളളില്‍ മെറ്റാവേഴ്സ് രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം അഞ്ച് ഇരട്ടിയാക്കും. 40,000 വിർച്വല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും നയം ലക്ഷ്യമിടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.