സാമ്പത്തിക പ്രശ്‌നം വന്നപ്പോള്‍ അഭിനയിച്ചതാണ്; റമ്മി പോലുള്ള പരസ്യങ്ങളില്‍ ഇനി തലവയ്ക്കില്ലെന്ന് ലാല്‍

സാമ്പത്തിക പ്രശ്‌നം വന്നപ്പോള്‍ അഭിനയിച്ചതാണ്; റമ്മി പോലുള്ള പരസ്യങ്ങളില്‍ ഇനി തലവയ്ക്കില്ലെന്ന് ലാല്‍

കൊച്ചി: സാമ്പത്തിക പ്രശ്‌നങ്ങളെ  തുടര്‍ന്നാണ് ഓണ്‍ലൈന്‍  റമ്മി പരസ്യത്തില്‍ അഭിനയിച്ചതെന്ന് നടന്‍ ലാല്‍. കോവിഡ് സമയത്ത് സാമ്പത്തിക പ്രശ്‌നം വന്നപ്പോള്‍ അഭിനയിച്ചതാണെന്നും ഇനി ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും ഒരു വാര്‍ത്താ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം പറഞ്ഞു.

'കോവിഡ് സമയത്ത് ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ആ സമയത്ത് വന്ന പരസ്യമായിരുന്നു. തിരിച്ചും മറിച്ചും കുറേ ആലോചിച്ചു. സര്‍ക്കാര്‍ അനുമതിയോടെ ചെയ്യുന്നതാണെന്ന് കേട്ടപ്പോള്‍ അഭിനയിച്ചതാണ്. പക്ഷെ അത് ഇത്രയും വലിയ പ്രശ്‌നങ്ങളുണ്ടാകുമെന്നോ ആത്മഹത്യയുണ്ടാക്കുമെന്നോ കരുതിയില്ല. ഇനി ഇത്തരം പരസ്യങ്ങളില്‍ തലവയ്ക്കില്ല. റമ്മിയുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ സങ്കടമുണ്ട്.'- ലാല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നിയമസഭയില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എ ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് സിനിമാതാരങ്ങളെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്ന് പറഞ്ഞിരുന്നു. ഇത്തരം സാമൂഹ്യദ്രോഹ, സാമൂഹ്യവിരുദ്ധ പരസ്യങ്ങളില്‍ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.