തിരുവനന്തപുരം: കേരളം വന്‍ കടക്കെണിയില്‍ എന്ന് റിപ്പോര്‍ട്ട്. ഏഴു വര്‍ഷത്തിനകം സംസ്ഥാനം തിരിച്ചടക്കേണ്ടത് രണ്ടു ലക്ഷം കോടിയോളം രൂപയുടെ കടമാണ്. 1,95,293.29 കോടിയാണ് 2028-29 നകം മടക്കികൊടുക്കേണ്ടത്. ഇതില്‍ 1,80,319 കോടി ആഭ്യന്തര കടവും 14,973 കോടി കേന്ദ്ര വായ്പയുമാണ്.
കൂടാതെ 2022-23, 2023-24 വര്‍ഷങ്ങളിലായി 35,979.56 കോടി, 24-25, 25-26ല്‍ 37,659.26 കോടി, 26-27, 27-28ല്‍ 37,986.41 കോടി എന്നിങ്ങനെയാണു തിരിച്ചടക്കേണ്ടതെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 20-21ല്‍ 11,709.50 കോടിയായിരുന്നു തിരിച്ചടക്കാന്‍ ഉണ്ടായിരുന്നത്. 20-21ല്‍ റവന്യൂ വരുമാനത്തിന്റെ 21.49 ശതമാനം പലിശ നല്‍കാന്‍ മാത്രം വിനിയോഗിച്ചു.
മൊത്തം ധനബാധ്യതയില്‍ 54 ശതമാനവും കടമാണ്. കുടിശികയുള്ള കടം ജി.എസ്.ഡി.പിയുടെ 39.87 ശതമാനമാണ്. 29.67 ശതമാനത്തില്‍ നിലനിര്‍ത്തണമെന്നായിരുന്നു സാമ്പത്തിക ഉത്തരവാദിത്ത നിയമത്തില്‍ ലക്ഷ്യമിട്ടത്. കടത്തിന്റെ അനുപാതം 19-20ലെ 20.43ല്‍ നിന്ന് 20-21ല്‍ 27.07 ശതമാനമായി. പലിശ ചെലവിന്റെ അനുപാതവും ഉയര്‍ന്നു. ബജറ്റിനു പുറമെ, കടമെടുത്തതിന്റെ കുടിശിക ബാധ്യത ഉള്‍പ്പെടെ 20-21ല്‍ കടം 3,24,855.06 കോടിയാണ്.
ജി.എസ്.ടി നഷ്ട പരിഹാരമായ 5766 കോടി ഒഴിവാക്കിയാല്‍ 3,19,089.06 കോടിയും. റവന്യൂ കമ്മി 19-20 ലെ 14,495.25 കോടിയില്‍ നിന്ന് 20-21ല്‍ 25,829.50 കോടിയായി. 78.19 ശതമാനം വര്‍ധന. ജി.എസ്.ഡി.പിയുമായി ധനകമ്മിയുടെ അനുപാതം മൂന്നു ശതമാനമായി നിജപ്പെടുത്തണമെന്ന് വ്യവസ്ഥ വന്നെങ്കിലും മുന്‍വര്‍ഷത്തെ 4.17ല്‍നിന്ന് 20-21ല്‍ 5.40 ശതമാനമായി. കേന്ദ്രം അഞ്ച് ശതമാനമായി വര്‍ധിപ്പിച്ചിട്ടും ഇവിടെ 5.40 ശതമാനമായി. റവന്യൂ കമ്മി 244.85 കോടിയും ധനകമ്മി 9471.59 കോടിയും കുറച്ചു കാണിക്കുകയും ചെയ്തു.
കമ്പനികളിലും പൊതുമേഖലയിലും മറ്റും സര്‍ക്കാര്‍ നിക്ഷേപിച്ച പണത്തില്‍ നിന്ന് 1.3 ശതമാനമാണ് വരുമാനം. കടങ്ങള്‍ക്ക് 7.33ശതമാനം പലിശ നല്‍കി. കഴിഞ്ഞ വര്‍ഷം റവന്യൂ വരവ് 8.19 ശതമാനവും തനത് നികുതി വരവ് 5.29 ശതമാനവും തനത് നികുതിയേതര വരവ് 40.26 ശതമാനവും കേന്ദ്ര നികുതികളുടെയും ചുങ്കങ്ങളുടെയും സംസ്ഥാന വിഹിതം 29.51 ശതമാനവും കുറഞ്ഞു. കേന്ദ്ര സഹായം 176.52 ശതമാനം വര്‍ധിച്ചു. റവന്യൂ ചെലവ് 17.88 ശതമാനവും വര്‍ധിച്ചു. പൊതു സേവനങ്ങളുടെ ചെലവ് 9.27 ശതമാനം കുറഞ്ഞു.
സാമൂഹിക സേവന റവന്യൂ ചെലവ് 31.69 ഉം സാമ്പത്തിക സേവന റവന്യൂ ചെലവ് 106ഉം ധനസഹായ ചെലവ് 56.54 ഉം ശതമാനം വര്‍ധിച്ചു. അതേസമയം മൂലധന ചെലവ് 54.42 ശതമാനം കൂടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.