ദുബായ്: യുഎഇയില്‍ അരി ഉള്‍പ്പടെയുളള 10 അവശ്യ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിന് സാമ്പത്തിക മന്ത്രാലയത്തിന്‍റെ അനുമതി വേണമെന്ന് അധികൃതർ. അരി, പാചക എണ്ണ, മുട്ട, പാല്‍, പഞ്ചസാര, ഇറച്ചി,;ബ്രഡ്, ധാന്യപ്പൊടികള്‍, വൃത്തിയാക്കുന്ന സോപ്പുപൊടി, പയർവർഗ്ഗങ്ങള്‍ എന്നിവയുടെ വില വർദ്ധിപ്പിക്കുന്നതിനാണ് വ്യാപാരികള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഓരോ ഉല്‍പന്നത്തില്‍ നിന്നും വ്യാപാരികള്‍ക്കും വിതരണക്കാർക്കും ലഭിക്കാവുന്ന പരമാവധി ലാഭം മന്ത്രാലയം കണക്കാക്കും.
വില വർദ്ധനവിനുളള അപേക്ഷകള്‍ സമർപ്പിക്കാന്‍ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. പണപ്പെരുപ്പ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അവശ്യ ഭക്ഷ്യവസ്തുക്കള്‍ സാധാരണക്കാർക്ക് ലഭ്യമാക്കുമെന്ന് ഉറപ്പാക്കാനാണ് സർക്കാർ വില വർദ്ധനവില്‍ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ഭക്ഷ്യ സുരക്ഷയുടെ ചുമതലയുളള മന്ത്രി മറിയം അല്‍ മുഹൈരി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.