ശ്രീലങ്കയില്‍ സൈനിക നടപടി; പ്രക്ഷോഭകരില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റ് സൈന്യം പിടിച്ചെടുത്തു

ശ്രീലങ്കയില്‍ സൈനിക നടപടി; പ്രക്ഷോഭകരില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റ് സൈന്യം പിടിച്ചെടുത്തു

കൊളംബോ: ശ്രീലങ്കയില്‍ അര്‍ധരാത്രിയിലെ നടപടിയിലൂടെ പ്രക്ഷോഭകരില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റ് പിടിച്ചെടുത്ത് സൈന്യം. പ്രധാന സമര കേന്ദ്രമായിരുന്ന ഗോള്‍ഫേസിലെ സമരപ്പന്തലുകളില്‍ പലതും പൊലീസും സൈന്യവും തകര്‍ത്തു. പ്രസിഡന്റ് റനില്‍ വിക്രമ സിംഗയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ശ്രീലങ്കയില്‍ ഇന്ന് അധികാരമേല്‍ക്കും.

20 മുതല്‍ 25 അംഗങ്ങള്‍ വരെയാകും പുതിയ മന്ത്രിസഭയില്‍ ഉണ്ടാവുകയെന്നാണ് സൂചന. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കാനാണ് റെനിലിന്റെ തീരുമാനം. എം.പി ദിനേശ് ഗുണവര്‍ധനയെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയാക്കിയേക്കുമെന്നും സൂചനകളുണ്ട്.

രാജ്യത്ത് ക്രമസമാധാനം ഉറപ്പ് വരുത്താന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗേ സൈന്യത്തിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയായിരുന്നു സമരപ്പന്തലിലേക്ക് പൊലീസും സൈന്യവും അര്‍ധരാത്രിയില്‍ ഇരച്ചെത്തിയത്.

പ്രക്ഷോഭകരുടെ നിയന്ത്രണത്തിലായിരുന്ന ഗോള്‍ ഫേസിലെ പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റ് സൈന്യം തിരികെ പിടിച്ചു. പ്രധാന സമര കേന്ദ്രമായിരുന്ന ഗോള്‍ഫേസിലെ സമരപ്പന്തലുകളില്‍ പലതും പൊലീസും സൈന്യവും പൊളിച്ചു മാറ്റി. എതിര്‍പ്പുമായി എത്തിയ പ്രക്ഷോഭകരില്‍ പലരെയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.